
ഉത്തരേന്ത്യയിലെ ഫുലേര എന്ന കൊച്ചു ഗ്രാമം. അവിടെ നടക്കുന്ന ഇലക്ഷൻ കോലാഹലങ്ങൾ. പ്രധാൻജിയും പഞ്ചായത്ത് സെക്രട്ടറിയും. ഗ്രാമാന്തരീക്ഷത്തിൽ ഒരുക്കിയ നർമ്മത്തിൽ ചാലിച്ച സീരീസാണ് പഞ്ചായത്ത്. ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്ന സീരിസിന് ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സീരിസിന്റെ നാലാം സീസണും പുറത്തിറങ്ങിയിരിക്കുയാണ്.
എംബിഎ ബിരുദം നേടിയ അഭിഷേക് ത്രിപാഠി ഫൂലേര പഞ്ചായത്തിന്റെ സെക്രട്ടറിയായി ജോലി ഏറ്റെടുക്കുന്നതോടെയാണ് ഹൃദയ സ്പർശിയായ കഥ ആരംഭിക്കുന്നത്. മഞ്ജു ദേവി പഞ്ചായത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട തലവനാണെങ്കിലും, അവിടെ തീരുമാനങ്ങൾ എടുക്കുന്നത് ഭർത്താവ് പ്രധാൻജി ആണ്. പഞ്ചായത്തിൽ ഉണ്ടാകുന്ന ചെറിയതും വലുതുമായ പ്രശ്നങ്ങളും അവിടെ നടക്കുന്ന ഇലക്ഷനുമാണ് സീരിസിന്റെ ഇതിവൃത്തം. ദീപക് കുമാർ മിശ്രയും ചന്ദ്രൻ കുമാറും ചേർന്നാണ് ഈ സീരീസ് ഒരുക്കിയിരിക്കുന്നത്.
ജിതേന്ദ്ര കുമാർ, നീന ഗുപ്ത, രഘുബീർ യാദവ്, ഫൈസൽ മാലിക്, ചന്ദൻ റോയ്, സാൻവിക, ദുർഗേഷ് കുമാർ, സുനിത രാജ്വാർ, പങ്കജ് ഝാ തുടങ്ങിയവരാണ് ഈ സീരീസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here