
അമ്പലപ്പുഴയിൽ മുത്തച്ഛൻ്റെ സഞ്ചയന കർമത്തിനായി എത്തിയ 16കാരൻ കടലിലിൽ തിരയിൽപ്പെട്ടു. പുറക്കാട് പഞ്ചായത്ത് പത്തൊൻപതാം വാർഡ് നടുവിലെ മoത്തിൽ രാജേഷ് – റാണി ദമ്പതികളുടെ മകൻ സൂര്യനെയാണ് കടലിൽ കാണാതായത്. കുട്ടിക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.
ഇന്ന് വൈകിട്ട് 5.30 ഓടെ പുറക്കാട് കരൂരിലായിരുന്നു അപകടം നടന്നത്. മുത്തച്ഛൻ്റെ മരണാനന്തര കർമത്തിനായാണ് സൂര്യൻ എത്തിയത്. കടലിന് അടുത്ത് തന്നെയായിരുന്നു മുത്തച്ഛന്റെ വീട്. ചടങ്ങ് കഴിഞ്ഞ് ബന്ധുക്കളായ മറ്റ് മൂന്ന് സുഹൃത്തുക്കളുമൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു സൂര്യൻ. ഇതിനിടെ രണ്ടു പേർ ഒഴുക്കിൽപ്പെടുകയായിരുന്നു.
സംഭവം കണ്ട മത്സ്യത്തൊഴിലാളികൾ ഉടൻ കടലിലിറങ്ങി ഒരാളെ രക്ഷപ്പെടുത്തി. എന്നാൽ സൂര്യനെ കണ്ടെത്താനായില്ല. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ അമ്പലപ്പുഴ പൊലീസും തകഴിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും തോട്ടപ്പള്ളി കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

