അംബാട്ടി റായിഡുവിന് പുതിയ ഇന്നിംഗ്‌സ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് പിന്നാലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായിഡു. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢിയുടെ സാന്നിധ്യത്തില്‍ റായിഡു വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍സിപിയുടെ ബാനറില്‍ അംബാട്ടി റായുഡു മത്സരിച്ചേക്കുമെന്നാണ് സൂചന. ഗുണ്ടൂര്‍ സ്വദേശിയായ റായുഡു 2023-ല്‍ ഐപിഎല്ലിന് ശേഷമാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ALSO READ: പ്രവാസികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് നോര്‍ക്ക സ്‌കോളര്‍ഷിപ്പ്; 31 വരെ അപേക്ഷ നല്‍കാം

രാഷ്ട്രീയത്തില്‍ ചേരാനുള്ള ആഗ്രഹം റായിഡു മുമ്പ് തന്നെ തുറന്നു പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ജനങ്ങളില്‍ നേരിട്ടിറങ്ങി പ്രശ്‌നങ്ങളും അറിയാനും അദ്ദേഹം ശ്രമിച്ചിരുന്നു. 2019ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അദ്ദേഹം വിരമിച്ചത്.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജെഡിയു ദേശീയ നേതൃയോഗങ്ങള്‍ ഇന്ന് ദില്ലിയില്‍ ചേരും

ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ 47.06 ശരാശരിയില്‍ 1694 റണ്‍സടിച്ചിട്ടുള്ള റായുഡു 2019ലെ ലോകകപ്പിന് തൊട്ടു മുമ്പ് മോശം ഫോം മൂലം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായി. പിന്നാലെ സെലക്ടര്‍മാര്‍ക്കെതിരെ തുറന്നടിച്ച റായഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും കളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News