
ഇന്ത്യയില്‍ ഇപ്പോഴും ജാതി എന്ന പിശാച് പിടിമുറുക്കുന്നുവെന്നും ഇതിനെതിരെ പോരാട്ടം നടക്കണമെന്നും സി പി ഐ എം ജന. സെക്രട്ടറി എം എ ബേബി. അംബേദ്കര്‍ ജയന്തി ദിനത്തിൽ സംസാരിക്കുകയായിരുന്നു.
ജാതി നശീകരണത്തിന്റെ പ്രാധാന്യം അംബേദ്കര്‍ ഊന്നി പറഞ്ഞിരുന്നു. ശ്രീനാരായണ ഗുരുമായി സംസാരിച്ച ശേഷം മഹാത്മാ ഗാന്ധിയും ജാതി നശീകരണത്തെ കുറിച്ച് സംസാരിച്ചു. തൊഴിലാളികള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഗസമരം ആവശ്യമാണ്. ജാതീയതക്കെതിരായി സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരവും നടക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യം ഒരു ഭാഷ എന്ന ആര്‍ എസ് എസിന്റെ പദ്ധതിയാണ്, എൻ സി ഇ ആർ ടി പാഠപുസ്തകങ്ങളിലെ ഭാഷാ മാറ്റം കാണിക്കുന്നതെന്നും എം എ ബേബി പറഞ്ഞു. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെയും ഭാഷാ വൈവിധ്യത്തെയും തകര്‍ക്കുന്ന സമീപനമാണിത്. ഇതിനെതിരെ ശക്തമായ പോരാട്ടം ഉണ്ടാകും. ബൃന്ദ കാരാട്ടും അംബേദ്കര്‍ ജയന്തി പരിപാടിയിൽ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here