
അടിച്ചമർത്തൽ നടപടി തുടർന്ന് അംബേദ്കർ യൂണിവേഴ്സിറ്റി അധികൃതർ. ക്യാമ്പസിനുള്ളിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന ആവശ്യത്തിൽ വിസിയുമായി കൂടിക്കാഴ്ച നടത്തണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടത്തിനെ തുടർന്നാണ് പോലീസിനെ ഉപയോഗിച്ചുള്ള യൂണിവേഴ്സിറ്റി അധികൃതരുടെ നടപടി. വിദ്യാർത്ഥിനികളെ അടക്കം പോലീസിനെ ഉപയോഗിച്ച് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
അതേസമയം നിരാഹാരമിരുന്ന എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റിന്റെ ആരോഗ്യനില മോശമായിട്ടും വൈദ്യസഹായം നൽകാൻ യൂണിവേഴ്സിറ്റി അധികൃതർ വിസമ്മതിച്ചു. വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കുക, ക്യാമ്പസിനുള്ളിൽ ഏർപ്പെടുത്തിയ അമിത സുരക്ഷ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള എസ് എഫ് ഐയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം നാലുദിവസം പിന്നിട്ടതിന് പിന്നാലെയാണ് വിദ്യാർത്ഥി ശബ്ദങ്ങളെ അടിച്ചമർത്താനുള്ള അധികൃതരുടെ നീക്കം.
news summary: The Ambedkar University authorities used police to suppress student protests on campus.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here