
അംബേദ്കർ യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ച് വിദ്യാർത്ഥികൾ.വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിക്കുക, ക്യാമ്പസിൽ അനധികൃതമായി സ്ഥാപിച്ച ബാരിക്കേഡുകൾ നീക്കം ചെയ്യുക, പ്രോക്ടർ രാജിവെക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം നടത്തുന്നത്.
നിലവിൽ വിദ്യാർത്ഥികളുടെ ഹർജി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here