
രാജ്യം ഇന്ന് അംബേദ്കർ ജയന്തി ആഘോഷിക്കുമ്പോൾ അംബേദ്കറുടെ പേരിലുള്ള സർവകലാശാലയിൽ വിദ്യാർത്ഥികളുടെ പഠനം മുടങ്ങിയിട്ട് 43 ദിവസം പിന്നിടുന്നു. വിദ്യാർത്ഥികളുടെ അഭിപ്രായപ്രകടനങ്ങൾക്ക് പോലും വിലക്കേർപ്പെടുത്തിയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ഇപ്പോഴും വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ നിരാഹാര സമരത്തിലാണ്. അതിനിടെ അംബേദ്കർ ജയന്തി ദിനത്തിൽ സർവകലാശാല സംഘടിപ്പിച്ച പ്രഭാഷണത്തിനിടെ എസ്എഫ്ഐ അംബേദ്കറുടെ ചിത്രം പതിപ്പിച്ച പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു.
അംബേദ്കർ ജയന്തി ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഭരണഘടനാ മൂല്യങ്ങളെ പറ്റിയും അംബേദ്കറിന്റെ സംഭാവനയെ പറ്റിയും എക്സ് പോസ്റ്റുകളിൽ വാചലരാണ്. അതേ അംബേദ്‌കറിന്റെ പേരിലുള്ള സർവകലാശാലയിൽ സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേഷനെതിരെയും വലതുപക്ഷ സംഘടനകളുടെ വിദ്യാർത്ഥിവിരുദ്ധ നടപടികൾക്കെതിരെയും പ്രതിഷേധിച്ചതിന്റെ പേരിൽ വിദ്യാർത്ഥിളുടെ പഠിപ്പു മുടക്കി ഉത്തരവിറക്കിയത്.
Also Read: മെഹുൽ ചോക്സിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ബെൽജിയം; കൈമാറ്റത്തിനുള്ള അപേക്ഷ നൽകി ഇന്ത്യ
ദളിത്, മുസ്ലിം വിദ്യാർത്ഥികളെ ഉൾപ്പെടെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടിയിൽ വിദ്യാർത്ഥികൾ ക്യാമ്പസിനകത്തും പുറത്തും പ്രതിഷേധത്തിലാണ്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശത്തെ പോലും ലംഘിച്ചാണ് സർവകലാശാല നടപടി തുടരുന്നത്.
അതിനിടെ അംബേദ്കർ ജയന്തി ദിനത്തോടനുബന്ധിച്ച് വൈസ് ചാൻസിലറുടെ നേതൃത്വത്തിൽ ക്യാമ്പസിനുള്ളിൽ പ്രഭാഷണവും സംഘടിപ്പിച്ച ഇരട്ടത്താപ്പിനെയും വിദ്യാർത്ഥികൾ ചോദ്യം ചെയ്തു. അംബേദ്കറിന്‍റെ ചിത്രം പതിച്ച പ്ലക്കാടുകൾ ഉയർത്തിയാണ് എസ്എഫ്ഐ പ്രവർത്തകർ സഹപാഠികൾക്കുവേണ്ടി ശബ്ദമുയർത്തയത്. നിരാഹാരമിരിക്കുന്ന വിദ്യാർത്ഥിയുടെ ആരോഗ്യസ്ഥിതി വഷളായിട്ടും വൈദ്യസഹായം നൽകാൻ പോലും അധികാരികൾ തയ്യാറായിട്ടില്ല. സമരം ഒരാഴ്ച പിന്നിട്ടു അഭിപ്രായപ്രകടനത്തിന്റെ പേരിൽ വിദ്യാർത്ഥികളോടുള്ള ഫാസിസ്റ്റു ഭരണ കൂടത്തിന്റെ മുഖം തിരിഞ്ഞ സമീപനം ഇപ്പോഴും തുടരുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here