
ദില്ലി അംബേദ്കർ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ 13 സീറ്റിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ അവസാനിച്ചപ്പോൾ പ്രധാന ക്യാമ്പസായ കശ്മീരി ഗേറ്റ്, കരംപുര, ലോധി എന്നിവിടങ്ങളിലാണ് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത്. മാർച്ച് നാലിന് തിരഞ്ഞെടുപ്പ് നടക്കുന്ന അംബേദ്കർ യൂണിവേഴ്സിറ്റിയിൽ കശ്മീരി ഗേറ്റ് ക്യാമ്പസിൽ 17 സീറ്റുകളിലേക്ക് എസ്എഫ്ഐ മത്സരിക്കുന്നു. ഇവിടെ 10 സീറ്റുകളിൽ എസ്എഫ്ഐ ഇതിനോടകം എതിരില്ലാതെ വിജയിച്ചു.
ALSO READ: തരൂരിനെ കഷായം കുടിപ്പിക്കുന്നതെന്തിന്: തിരുവഞ്ചൂർ രാധാകൃഷ്ണൻ
അഞ്ചുവർഷത്തിനുശേഷം ആണ് അംബേദ്കർ യൂണിവേഴ്സിറ്റിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം ആണ് തുടർന്നുള്ള തിരഞ്ഞെടുപ്പുകൾ നിർത്തിവച്ചത്. അതിനുശേഷം അത് പൊരുത്തപ്പെടാൻ കുറച്ച് സമയമെടുത്തുവെന്ന് സർവകലാശാല ഉദ്യോഗസ്ഥൻ പറഞ്ഞു. മാർച്ച് അഞ്ചിനാണ് വോട്ടെണ്ണൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

