അമീറയെ മമ്മൂട്ടി കണ്ടു : ഇനി അമീറക്ക് ലോകം കാണാം; നാളെ ലോക കാഴ്ച്ചദിനം

കുഞ്ഞ് അമീറയ്ക്ക് കാഴ്ച എന്നത് മമ്മൂട്ടിയുടെ സിനിമയുടെ പേരല്ല. അദ്ദേഹം തന്ന ജീവിത സൗഭാഗ്യമാണ്.ആലപ്പുഴ പുന്നപ്രയിലെ ഈ മൂന്ന് വയസ്സുകാരി വെളിച്ചത്തിലേക്ക്കണ്‍ തുറക്കുമ്പോള്‍ മലയാളത്തിന്റെ മഹാനടന്റെകാരുണ്യം ഒരിക്കല്‍ കൂടി പ്രകാശം പരത്തുന്നു. ലോക കാഴ്ച്ച ദിനമായ ഒക്ടോബര്‍ 12ന് തന്നെ കാഴ്ച്ച ശക്തി നേടിയ അമീറ ആശുപത്രി വിടുന്നു എന്നതും മറ്റൊരു പ്രത്യേകത യാകുന്നു.’

ജന്മനാ കാഴ്ച്ച ശക്തിയില്ലാതിരുന്ന ആലപ്പുഴ പുന്നപ്രക്കാരി കുഞ്ഞുഅമീറയുടെ കഥ മാധ്യമങ്ങളിലൂടെയാണ് ലോകം അറിഞ്ഞത്. സിദ്ധിക്ക് കാവ്യ ദമ്പതികളുടെ മൂന്നാമത്തെ മകളായ മൂന്ന് വയസ്സുകാരി അമീറക്ക് കാഴ്ച്ച ശക്തി തിരിച്ചുകിട്ടാന്‍ മധുരയില്‍ പോകണമെന്നും വന്‍ തുക ആവശ്യമായി വരുമെന്നും ആലപ്പുഴയിലെ ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മുന്നില്‍ മറ്റു വഴികള്‍ ഇല്ലാതിരുന്ന മാതാ പിതാക്കളുടെ കഥ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.

Also Read: കേരള ഹൈക്കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാര്‍; ശുപാര്‍ശ ചെയ്‌ത്‌ സുപ്രീംകോടതി കൊളീജിയം

ആലപ്പുഴയിലെ സാമൂഹിക പ്രവര്‍ത്തകനായ വാഹിദ് ഈ വാര്‍ത്ത കള്‍ മമ്മൂട്ടിയുടെ ഓഫീസിന് കൈമാറി. വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ട മലയാളത്തിന്റെ മഹാ നടന്‍ ഉടനടി ഇടപെടുകയായിരുന്നു. തന്റെ ജീവ കാരുണ്ണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുമായി സഹകരിച്ചു നടപ്പിലാക്കുന്ന കാഴ്ച്ച പദ്ധതിയിലേക്ക് അമീറയുടെ ചികത്സ മാറ്റാന്‍ നിര്‍ദ്ദേശിച്ച മമ്മൂട്ടി തുടര്‍ ചികല്‍സക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഏറ്റെടുക്കുവാന്‍ കെയര്‍ ആന്‍ഡ് ഷെയറിനോട് നിര്‍ദ്ദേശിച്ചു.

അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റല്‍ നേത്ര ബാങ്കിന്റെ സുവര്‍ണ ജൂബിലി പ്രമാണിച്ച് 50 കണ്ണ് മാറ്റി വക്കല്‍ ശസ്ത്രക്രിയകള്‍ സൗജന്യമായി നടത്തുവാന്‍ മമ്മൂട്ടി യുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷനും ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലും തമ്മില്‍ ധാരണ ആയിരുന്നു.കാഴ്ച്ച പദ്ധതിയിലെ ആദ്യത്തെ കണ്ണ് മാറ്റിവക്കല്‍ ശാസ്ത്രക്രിയയായിരുന്നു അമീറയുടേത്.

Also Read; ആറ് നഴ്സിംഗ് കോളേജുകള്‍ക്ക് 79 തസ്തികകള്‍ സൃഷ്ടിച്ചു

കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികള്‍ ഉടനടി ഹോസ്പിറ്റലില്‍ ബന്ധപ്പെട്ടു. നേത്ര ചികത്സാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ വര്‍ഗീസ് പാലാട്ടി ചികല്‍സക്ക് ആവശ്യമായ നടപടികള്‍ ഉടനെടി ഏകോപിപ്പിച്ചു. കുട്ടികളുടെ നേത്ര ചികത്സാ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍ ഡോക്ടര്‍ അനീറ്റ ജബ്ബാറിന്റെ നേതൃത്വത്തില്‍ ആണ് ചികത്സ മുന്നോട്ട് പോയത്. കണ്ണ് മാറ്റിവക്കല്‍ ശാസ്ത്രക്രിയ വന്‍ വിജയമായതോടെ കുഞ്ഞ് അമീറ കാഴ്ച്ചയുടെ ലോകത്ത് എത്തി.

അതേ സമയം കുട്ടിയുടെ രണ്ടാമത്തെ കണ്ണ് കാഴ്ച്ച വീണ്ടെടുക്കാന്‍ ആവാത്ത വിധം നശിച്ചു പോയിരുന്നു. കണ്ണിലെ അണുബാധക്ക് കൃത്യമായി ചികത്സ യഥാ സമയം ലഭ്യമാകാതിരുന്നതാണ് ആ കണ്ണ് നഷ്ടപ്പെടാന്‍ കാരണമായി ഡോക്ടര്‍മാര്‍ പറയുന്നത്. ലിറ്റില്‍ ഫ്ളവറില്‍ എത്തിയപ്പോഴേക്കും ഏറെ വൈകിയിരുന്നു.ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ കോസ്മറ്റിക് ഐ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടിക്ക് കസ്റ്റമെയിട് ആര്‍ട്ടിഫിഷ്യല്‍ ഐയ്യും വച്ച് പിടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

Also Read: നിയമന തട്ടിപ്പ് കേസ്; ബാസിത്തിനെ റിമാന്‍ഡ് ചെയ്തു

തങ്ങളുടെ പിഞ്ചോമനയുടെ ജീവിതം തന്നെ രക്ഷിച്ച പ്രിയപ്പെട്ട മമ്മൂക്കയെ കണ്ട് ഒന്ന് നന്ദി പറയണം, എന്ന് മാത്രമാണ് ആ മാതാപിതാക്കളുടെ ഇപ്പോഴുള്ള ഏക ആഗ്രഹം. ‘അല്ലങ്കിലും അവള്‍ ആ കണ്ണുകള്‍ കൊണ്ട് കണ്‍ നിറയെ ആദ്യം കാണേണ്ടത് മമ്മൂക്കയെ ആണല്ലോ ‘ സിദ്ദിഖ് പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel