
യു.എ.ഇയില്‍ ഉണ്ടായ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര മണിക്കൂറുകളോളം കുടുങ്ങിയതായി ബോളിവുഡ് നടി അമീഷ പട്ടേല്‍. ന്യൂയോര്‍ക്കില്‍നിന്ന് മുംബൈയിലേക്ക് വരുമ്പോഴാണ് താരം പ്രതിസന്ധി നേരിട്ടത്. ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയ വിവരം നടി തന്നെയാണ് എക്‌സ് അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.
ന്യൂയോര്‍ക്കില്‍നിന്ന് മുംബൈയിലേക്കുള്ള എമിറേറ്റ്‌സിന്റെ വിമാനത്തിലായിരുന്നു താരം സഞ്ചരിച്ചിരുന്നത്. ദുബായ് വിമാനത്താവളത്തില്‍നിന്ന് വിമാനം ഇറങ്ങാനിരിക്കെ മിസൈല്‍ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് മസ്‌ക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. ഇതിനുശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് ദുബായില്‍ വിമാനം ഇറങ്ങിയത്. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിമാനം ദുബായില്‍നിന്ന് പറന്നുയര്‍ന്നില്ലെന്ന് അമീഷ പട്ടേല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ എക്‌സ് പോസ്റ്റില്‍ കുറിച്ചു. വിമാനത്താവളത്തിനകത്തുനിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റില്‍ പങ്കുവെച്ചു. എപ്പോഴാണ് ഈ യുദ്ധം അവസാനിക്കുകയെന്നും അമീഷ ആശങ്ക പങ്കുവെച്ചു.
ഇറാനില്‍നിന്നുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം എക്‌സ് പോസ്റ്റില്‍ അറിയിച്ചു. ബാലിസ്റ്റിക് മിസൈല്‍, ക്രൂയിസ് മിസൈല്‍, ഡ്രോണ്‍ എന്നിവയാണ് ഇറാനില്‍നിന്ന് എത്തുന്നതെന്നും യു.എ.ഇയുടെ പ്രതിരോധ സംവിധാനങ്ങള്‍ സുസജ്ജമാണെന്നും പ്രതിരോധ മന്ത്രാലയത്തിന്റെ പോസ്റ്റില്‍ പറയുന്നു. യുദ്ധത്തിനു ഇപ്പോഴും അയവ് വന്നിട്ടില്ലാത്തതിനാല്‍ സംഘര്‍ഷം പുകയുകയാണ്. മുന്നറിയിപ്പ് എന്ന നിലയില്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് ഇറാന്‍ നാവികസേന നേരെ ക്രൂയിസ് മിസൈലുകളും റോക്കറ്റുകളും ഡ്രോണുകളും തൊടുത്തതായി ഇറാന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

