പാശ്ചാത്യവിരുദ്ധ ഐക്യം ശക്തിപ്പെടുന്ന പേടിയിൽ അമേരിക്ക ; നാറ്റോയിൽ നിന്ന് നൈജർ മോചിപ്പിക്കപ്പെടുമെന്ന് പ്രചരണം

നൈജറിലെ പട്ടാള അട്ടിമറിക്ക് പിന്നാലെ പാശ്ചാത്യവിരുദ്ധ ഐക്യം ശക്തിപ്പെടുന്ന പേടിയിൽ അമേരിക്ക. നാറ്റോ ചൂഷണത്തിൽ നിന്ന് നൈജറും മോചിക്കപ്പെടുന്നുവെന്നാണ് മറുത്തുള്ള പ്രചരണം. യുദ്ധത്തിന് ഇക്കോവാസ് രാഷ്ട്രങ്ങൾക്ക് താൽപര്യം കുറയുന്നതായും സൂചനയുണ്ട്.

Also Read:ഓണം, ആഗസ്റ്റ് മാസത്തെ റേഷനോടൊപ്പം സ്പെഷ്യൽ അരിയും വിതരണം ചെയ്യും; മന്ത്രി ജി ആർ അനിൽ

കഴിഞ്ഞ ജൂലൈ 26 ന് നൈജറിലെ പ്രസിഡൻ്റ്  മുഹമ്മദ് ബസൂമിനെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ച സൈന്യം ഫ്രാൻസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളോടുള്ള എതിർപ്പ് വ്യക്തമാക്കിയിരുന്നു. തീവ്രവാദം നേരിടാനും ചുറ്റുമുള്ള പട്ടാള അട്ടിമറികളെ നിരീക്ഷിക്കാനുമെന്ന പേരിൽ യൂറോപ്യൻ, അമേരിക്കൻ രാജ്യങ്ങളുടെ സൈനികർ തുടർന്നുവന്നിരുന്നത് നൈജറിന്റെ മണ്ണിലാണ്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യുറേനിയം കയറ്റുമതി അവസാനിപ്പിക്കുകയായിരുന്നു അട്ടിമറി പട്ടാളം ആദ്യം ചെയ്ത കാര്യം. ആഫ്രിക്കയിലെ പുതിയ പട്ടാള സർക്കാരുകളുടെ ഇത്തരം ഇടപെടലുകൾ പാശ്ചാത്യവിരുദ്ധ ഐക്യത്തിന് ശക്തി നൽകുന്നുണ്ട്.

Also Read:പ്രധാനമന്ത്രി ആരോഗ്യ യോജനയിൽ വൻ തട്ടിപ്പ്; ഗുണഭോക്താക്കളിൽ 7.5 ലക്ഷം പേർ ഉപയോഗിക്കുന്നത് ഒരേ മൊബൈൽ നമ്പർ !

പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ എന്ന പേരിൽ നേരത്തെ ബുർക്കിനാ ഫാസോയിലും മാലിയിലും പട്ടാള അട്ടിമറി നടന്നിരുന്നു. നൈജറിലെ അട്ടിമറിയും പാശ്ചാത്യചേരിക്ക് ലഭിക്കുന്ന കനത്ത തിരിച്ചടിയാണ് എന്ന വിലയിരുത്തലിലേക്ക് കൂടുതൽ ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എത്തുന്നുണ്ട്. പാശ്ചാത്യ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ് നൈജറിലെ പട്ടാളത്തിന് നേരെ നടത്തിയ യുദ്ധപ്രഖ്യാപനം പാശ്ചാത്യചേരിക്ക് ചെയ്തുകൊടുക്കുന്ന അടിമപ്പണിയാണ് എന്ന വിമർശനം നൈജീരിയ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾ ഉയർത്തുന്നുണ്ട്. ഒപ്പം, ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക തുടങ്ങി മറ്റു ഭൂഖണ്ഡങ്ങളിൽ യൂറോപ്പും അമേരിക്കയും ചേർന്ന് നടത്തിയ സൈനിക, സാമ്പത്തിക ഇടപെടലുകൾ ചർച്ചയാക്കുകയാണ്.

Also Read:കെഎസ്എഫ്ഇയുടെ ഭദ്രതാ സ്മാർട്ട് ചിട്ടി- 2022; ബമ്പർ സമ്മാനം കൊല്ലം സ്വദേശിക്ക്

അന്ത്യശാസനത്തിൻ്റെ സമയപരിധി പൂർത്തിയായിട്ടും യുദ്ധത്തിന് മുന്നൊരുക്കം നടത്താതെ തുടരുകയാണ് ഇക്കോവാസ് രാഷ്ട്രങ്ങളും. സമവായ നീക്കങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന ആവശ്യം യൂറോപ്യൻ യൂണിയനും അമേരിക്കയും ഉന്നയിക്കുന്നതിനാൽ ഇക്കോവാസ് സഖ്യം അതിന് കാത്തിരിക്കുകയാണെന്നും നിരീക്ഷണങ്ങളുണ്ട്. പക്ഷേ നാറ്റോ ചേരിക്ക് നഷ്ടമാകുന്ന സ്വാധീനം ബഹുധ്രുവ ലോകത്തിലേക്ക് നയിക്കപ്പെടുമെന്ന ഭീതിയാണ് അമേരിക്കൻ പ്രൊപ്പഗാണ്ട ഉപകരണങ്ങളും പങ്കുവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News