പശ്ചിമേഷ്യൻ യുദ്ധം: അമേരിക്കയുടെ പുതിയ നീക്കങ്ങൾ ഇതാ; വെളിപ്പെടുത്തലുമായി വൈറ്റ് ഹൗസ് വക്താവ്

donald trump on iran

പശ്ചിമേഷ്യൻ യുദ്ധം അവസാനിക്കാത്ത സാഹചര്യത്തിൽ പുതിയ നീക്കവുമായി അമേരിക്കൻ പ്രസിഡൻഡ് ഡൊണാൾഡ് ട്രംപ് എത്തിയിരിക്കുകയാണ്. ഭീമമായ സാമ്പത്തിക ബാധ്യതയാണ് അമേരിക്കയ്ക്ക് യുദ്ധത്തിൻ്റെ ഭാ​ഗമായി ഉണ്ടായതെന്നാണ് വിവരങ്ങൾ. ഇത് മറികടക്കാനാണ് ട്രംപ് പുതിയ നീക്കവുമായി എത്തിയിരിക്കുന്നത്.

ഭീമമായ ബാധ്യത ​ഗൾഫ് രാജ്യങ്ങൾക്ക് മുകളിൽ കെട്ടിവയ്ക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലിവിറ്റിൻ വെളിപ്പെടുത്തിയിരിക്കുകയാണ്. 1990 ലെ യുദ്ധ കാലത്ത് യുദ്ധ ഫണ്ട് അമേരിക്കയുടെ സഖ്യകക്ഷികൾ യുദ്ധഫണ്ട് നൽകി സഹായിച്ച മാതൃക പിന്തുടരണമെന്നാണ് ട്രംപ് പറയുന്നത്. ഇതിൻ്റെ ഔദ്യോ​ഗിക വിവരങ്ങൾ ഉടനെ പുറത്ത് വരാൻ സാധ്യതയുണ്ടെന്നുമാണ് വിവരം. എന്നാൽ ഇതിനെ എങ്ങനെയായിരിക്കും ​ഗൾഫ് ​രാജ്യങ്ങൾ സ്വീകരിക്കുകയെന്നതും സംശയമാണ്.

Also read:പത്തി മടക്കിയോ? ഇറാനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ട്രംപ്

ആദ്യ ആറ് ദിവസത്തിനുള്ളിൽ 11.3 ബില്യൺ ഡോളറും, പതിമൂന്ന് ദിവസത്തിനുള്ളിൽ 16.5 ബില്യൺ ഡോളറും ചെലവായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓരോ ദിവസം കൂടുന്തോറും സാമ്പത്തിക പ്രതിസന്ധി കൂടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. യുദ്ധച്ചെലവ് ഇറാൻ വഹിക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. എന്നാൽ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ അമേരിക്ക വഹിക്കണമെന്നാണ് ഇറാൻ്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News