ടിക് ടോക് നിരോധിക്കാൻ അമേരിക്ക

ലോകത്തിലെ ഏറ്റവും പ്രമുഖ വീഡിയോ ആപ്പായ ടിക് ടോക്കിന് നിരോധനമേർപ്പെടുത്താൻ അമേരിക്കൻ ഭരണകൂടത്തിന്റെ നീക്കം. അമേരിക്കൻ ജനപ്രതിനിധി സഭയിൽ നിരോധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിൽ പാസായാൽ പ്രസിഡന്റ് ജോ ബൈഡന് ആപ്പ് നിരോധിക്കാനാകും. നേരത്തെ സർക്കാർ പ്രതിനിധികളുടെ മൊബൈൽ ഫോണുകളിൽ ടിക്ടോക് നിരോധിച്ചു കൊണ്ട് അമേരിക്ക ഉത്തരവിറക്കിയിരുന്നു.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോക്കിന് അമേരിക്കയിൽ മാത്രം 15 കോടി ഉപയോക്താക്കളുണ്ട്. കഴിഞ്ഞയാഴ്ച അമേരിക്കൻ കോൺഗ്രസിൻ്റെ കമ്മിറ്റിക്കു മുന്നിൽ ടിക്ടോക് സിഇഒ ഷൂ സി ച്യൂ ഹാജരായിരുന്നു. ഡാറ്റ സംരക്ഷിക്കാനും വ്യക്തിഗത വിവരങ്ങളുടെ ചോർച്ച തടയാനുമുള്ള ടിക്ടോക്കിൻ്റെ ടെക്സാസ് പ്രോജക്ടിനെ സംബന്ധിച്ചും വിവരങ്ങൾ കൈമാറിയിരുന്നു.

ടിക്ടോക് ഉപയോഗിച്ച് രഹസ്യ വിവരങ്ങൾ ചോർത്തുന്നില്ലെന്ന് ചൈനീസ് സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. 2020-ൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായിരിക്കെ ടിക്ടോക്കും വി ചാറ്റും നിരോധിക്കാൻ ശ്രമിച്ചെങ്കിലും കോടതികൾ ഇടപെട്ട് നിരോധനം നീക്കിയിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ അടക്കം നിരവധി രാജ്യങ്ങൾ ടിക്ടോക് നിരോധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here