പ്രതികാര ലക്ഷ്യം പ്രഖ്യാപിച്ചു; മുന്നറിയിപ്പുമായി ഇറാൻ

Israel-Iran

ഇസ്രയേലിന് പിന്നാലെ അമേരിക്കയും ആക്രമണം തുടങ്ങിയതോടെ മുന്നറിയിപ്പുമായി ഇറാൻ. മിഡിൽ ഈസ്റ്റിലെ ഓരോ അമേരിക്കൻ പൗരനും സൈനികരും പ്രതികാര ലക്ഷ്യത്തിലുൾപ്പെടുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ മുന്നറിയിപ്പ് നൽകി. പിന്നാലെ ഇസ്രയേലിന്റെ അയണ്‍ ഡോം സംവിധാനത്തെ മറികടന്ന് വന്‍ മിസൈല്‍ ആക്രമണം ഇറാന്‍ നടത്തി. ഇസ്രയേലിലെ 10 സ്ഥലങ്ങളില്‍ റോക്കറ്റുകളും ചെറിയ ഷെല്ലുകളും പതിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കാര്‍മല്‍, ഹൈഫ, ടെല്‍ അവീവ് പ്രദേശം, വടക്കന്‍ തീരദേശ സമതലം എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ബെൻ ഗുറിയോൺ വിമാനത്താവളം ആക്രമിച്ചതായി ഇറാൻ സൈന്യം വ്യക്തമാക്കി.

ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ യു എസ് നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന്, മിഡില്‍ ഈസ്റ്റിലെ ആകാശപാത ഒഴിവാക്കി വിമാനക്കമ്പനികള്‍. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ FlightRadar24 റിപ്പോർട്ട് പ്രകാരമാണിത്.

Also Read: യുദ്ധത്തിൽ കച്ചവടം നടത്താൻ അമേരിക്ക; എണ്ണ വിപണിയിൽ ലാഭം കൊയ്യാൻ നീക്കം

ഇറാന്‍, ഇറാഖ്, സിറിയ, ഇസ്രയേല്‍ എന്നിവയ്ക്ക് മുകളിലൂടെയുള്ള വ്യോമാപാതകളിലൂടെ വിമാനക്കമ്പനികള്‍ പറക്കുന്നില്ല. കാസ്പിയന്‍ കടലിന് മുകളിൽ വടക്കുഭാഗം വഴിയും ഈജിപ്ത്, സൗദി അറേബ്യ എന്നിവയിലൂടെ തെക്കുഭാഗം വഴിയുമാണ് വിമാനങ്ങൾ പറക്കുന്നത്.

ഇസ്രയേൽ ചാര സംഘടനയായ മൊസാദിൻ്റെ അംഗത്തെ ഇറാനിൽ തൂക്കിലേറ്റി. മുഴുവന്‍ ക്രിമിനല്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ചതിന് ശേഷമാണ് ഇയാളെ തൂക്കിലേറ്റിയത്. മജീദ് മൊസായീബി എന്നാണ് ഇയാളുടെ പേര്. ഇയാൾ മൊസാദിന് സുപ്രധാന വിവരങ്ങള്‍ നല്‍കിയെന്നാണ് ഇറാൻ പറയുന്നത്.

ഇറാന്‍ കീഴടങ്ങണമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭീഷണി ആവർത്തിച്ചപ്പോൾ കടുത്ത ഭാഷയിലാണ് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തൊള്ള ഖമേനി പ്രതികരിച്ചത്. ഇറാനികള്‍ കീഴടങ്ങുന്നവരല്ല. ചരിത്രമറിയുന്നവരും വിവേകമുള്ളവരും തങ്ങളെ ഭീഷണിപ്പെടുത്തില്ല എന്ന മുന്നറിയിപ്പാണ് അവർ നൽകിയത്.

Also Read: ‘ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ക്രൂരമായ ലംഘനം’; അതിർത്തി കടന്നുള്ള യുഎസ് ബോംബാക്രമണത്തെ അപലപിച്ച് ഇറാൻ

ഇസ്രായേലിന്റെ ഇറാൻ ആക്രമണത്തിൽ ട്രംപ് ഭരണകൂടം പങ്കുചേർന്നാൽ ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾക്കും പടക്കപ്പലുകൾക്കും നേരെ ആക്രമണം നടത്തുമെന്ന് ഹൂതി വിമതർ അറിയിച്ചു. ഹൂതി വിമതരുടെ വക്താവ് ബ്രിഗേഡിയർ ജനറൽ യഹിയ സരിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News