ബൈഡൻ ഇസ്രയേലിലേക്ക്, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്തും

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച നടത്താനാണ് അമേരിക്കയിൽ എത്തുന്നത്. ഗാസ പിടിച്ചെടുക്കുന്നതിനെതിരെ അമേരിക്ക എതിർപ്പ് അറിയിച്ചിരുന്നു. അതേസമയം, ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു. ലെബനോനിലെ ഹിസ്ബുല്ല താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കി. 199 പേർ ഹമാസിൻ്റെ ബന്ദികളായി ഉണ്ടെന്ന് ഇസ്രയേൽ പറയുന്നു. ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിട്ടിട്ടുണ്ട്.

ALSO READ: ആവിഷ്‌കാര സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവും രാജ്യത്ത് നഷ്‌ടപ്പെടുന്ന സ്ഥിതി; സിദ്ധാർഥ് വരദരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here