
അദാനി ഗ്രൂപ്പ് സ്ഥാപകന്‍ ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും എതിരെയുള്ള അന്വേഷണത്തില്‍ ഇന്ത്യയുടെ സഹായം തേടി യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍. അദാനി ഗ്രൂപ്പിനെതിരായ സൗരോര്‍ജ കരാര്‍ അഴിമതിക്കേസിലാണ് യുഎസിന്റെ ഈ നീക്കം. അന്വേഷണം നേരിടുന്ന രണ്ട് പേരും ഇന്ത്യയിലായതിനാല്‍ കേസ് അന്വേഷണത്തിന് ഇന്ത്യന്‍ നിയമ മന്ത്രാലയത്തിന്റെ സഹായം തേടിയെന്നു യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ ന്യൂയോര്‍ക്ക് കോടതിയെ അറിയിച്ചിട്ടുണ്ട്.
ALSO READ: മസ്തകത്തിന് ഗുരുതരമായി പരുക്കേറ്റ അതിരപ്പിള്ളിയിലെ ആനയെ ചികിത്സയ്ക്കായി കോടനാട് എത്തിച്ചു
കരാറുകള്‍ ഉറപ്പിക്കുന്നതിനായി യുഎസിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അദാനി ഗ്രീന്‍ എനര്‍ജി കൈക്കൂലി നല്‍കിയെന്നാണു നിലവിലെ കണ്ടെത്തല്‍. 265 ദശലക്ഷം ഡോളറിന്റെ അഴിമതി ആരോപണമാണ് ഉയര്‍ന്നത്. ഗൗതം അദാനി, സാഗര്‍ അദാനി, ഗ്രീന്‍ എനര്‍ജിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വഞ്ചന ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ അദാനി പ്രതികരിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല.
കഴിഞ്ഞാഴ്ച അദാനി കേസുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഒരു ചര്‍ച്ചയും താന്‍ നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അതേസമയം അദാനിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഇത് തടയാന്‍ മോദി ശ്രമിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
ALSO READ: ദേശീയ ദുരന്ത നിവാരണത്തിനായി 5 സംസ്ഥാനങ്ങൾക്ക് അധിക ധന സഹായം; കേരളത്തോട് അവഗണന തുടർന്ന് കേന്ദ്രം
ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെ നേരത്തേ ന്യൂയോര്‍ക്ക് കോടതി അഴിമതിക്കുറ്റം ചുമത്തിയിരുന്നു. 2 ബില്യന്‍ ഡോളറിലധികം മൂല്യമുള്ള സൗരോര്‍ജ കരാറുകള്‍ സ്വന്തമാക്കുന്നതിനാണു കൈക്കൂലി വാഗ്ദാനം ചെയ്തതെന്നാണു പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here