
അമേരിക്കൻ നാടോടി ഗായകനും മലയാള സിനിമയിൽ പിന്നണിഗായകനായ ആദ്യ വിദേശിയുമായ ഗ്രേഡി ലോങ്ങ് (48) അന്തരിച്ചു. ടെക്സസിലെ ഹൂസ്റ്റൺ നഗരപ്രാന്തത്തിലുള്ള സ്വവസതിയിൽ ഇന്നലെ പുലർച്ചെ ഹൃദയ സ്തംഭനത്തെ തുടർന്നായിരുന്നു മരണം. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.
2016-ൽ കൈരളി ടിവിയുടെ ഗന്ധർവ സന്ധ്യയിൽ ‘ആയിരം കണ്ണുമായി… ‘ എന്ന സിനിമാ ഗാനം പാടി എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തുടർന്ന് വരിക്കുഴിയിലെ കൊലപാതകം എന്ന മലയാള സിനിമയിൽ ‘അയ്യാ ശക്തി’ എന്ന ഏറെ ശ്രദ്ധേയമായ ഗാനവും അദ്ദേഹം ആലപിച്ചു. കൈരളി ടിവിയുടെയുടെ ജെബി ജംഗ്ഷൻ പരിപാടിയിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
അമേരിക്കൻ നാടോടി സംഗീതത്തിന് നൽകിയ സംഭാവനകൾക്ക് ഗ്രാമി പുരസ്കാരത്താൽ ആദരിക്കപ്പെട്ട പ്രശസ്തമായ ലോങ്ങ് കുടുംബാംഗമായിരുന്നു അദ്ദേഹം. ആലപ്പുഴ പായിപ്പാട് പായിപ്പാട് സ്വദേശി സുജ സൂസൻ ലോങ്ങ് ആണ് ഭാര്യ. ശവസംസ്‌കാരം പിന്നീട് നടക്കുമെന്ന് കുടുംബം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

