
തന്റെ ദീർഘായുസിനും ആരോഗ്യകരമായ ജീവിതത്തിനും സഹായിച്ച രഹസ്യങ്ങൾ പങ്കുവച്ച് 111കാരനായ ലൂയിസ് കാനോ. 1914 ഡിസംബ ഒമ്പതിന് കൊളംബിയയിൽ ജനിച്ച അദ്ദേഹം ഇപ്പോൾ ന്യൂജേഴ്സിയിലെ ലിൻഡനിലാണ് താമസിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് അദ്ദേഹത്തിന്റെ പ്രായം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒരു ലോകമാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നത് ലൂയിസ് കാനോ ലോകത്തെ ഏറ്റവും പ്രായം കൂടിയ ആളുകളിൽ ഒരാളാണെന്നാണ്.
കൊളംബിയൻ ആർമിയിൽ സേവനമനുഷ്ഠിച്ച ലൂയിസ് കാനോ പിന്നീട് ഗ്രാമീണ സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ബസ് കമ്പനി സ്ഥാപിച്ചു. അമേരിക്കയിൽ ഒരു ജീവിതം കെട്ടിപ്പടുക്കുകയെന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കാണുന്നുവെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ ജീവിതത്തിൽ വർഷങ്ങളായി പിന്തുടരുന്ന മൂന്ന് ശീലങ്ങൾ കൊണ്ടാണ് ദീർഘായുസ് ലഭിച്ചതെന്നും ലൂയിസ് കാനോ പങ്കുവച്ചു.
also read: ‘ദൈവത്തെ ഓർത്ത് ആരും ഈ സാധനം വാങ്ങിക്കുടിക്കല്ലേ’! ജീരക സോഡയിലും പാമ്പ്
മൂന്ന് ശീലങ്ങൾ
- മദ്യം, പുകയില തുടങ്ങിയ ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കി : ജീവിതത്തിലുടനീളം അദ്ദേഹം ഒരിക്കലും പുകവലിക്കുകയോ മദ്യം ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.
- ഉറക്കത്തിന് മുൻഗണന നൽകി : ലൂയിസ് കാനോ എപ്പോഴും നല്ല ഉറക്കത്തിന് പ്രാധാന്യം നൽകി
- നല്ല പെരുമാറ്റം : എല്ലാവരോടും നന്നായി പെരുമാറി.
ഭക്ഷണത്തിൽ കൂടുതലും പച്ചക്കറികളാണ് ലൂയിസ് കാനോ ഉൾപ്പെടുത്താറുള്ളത്. പതിവായി ബീൻസ്, മുളക്, അവോക്കാഡോ, ഉള്ളി എന്നിവയാണ് പ്രധാനമായും കഴിക്കാറുള്ളത്. 105 വയസുവരെ അദ്ദേഹം പൂന്തോട്ടപരിപാലനത്തിലും മീൻപിടുത്തത്തിലും സജീവമായിരുന്നു. തന്റെ ദീർഘായുസിന് കുടുംബത്തിനും ഏറെ പങ്കുണ്ടെന്നാണ് ലൂയിസ് കാനോ പറയുന്നത്. പത്തുമക്കളിൽ രണ്ടു പേരുക്കുട്ടികൾക്കൊപ്പമാണ് അദ്ദേഹം ഇപ്പോൾ താമസിക്കുന്നത്. 2004ൽ ആണ് ലൂയിസ് കാനോയുടെ ഭാര്യ മരിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

