
ഡി സി കോമിക്സ് ചിത്രം സൂപ്പർമാൻ ഇന്ന് തിയേറ്ററുകളിൽ എത്തും. സംവിധായകൻ ജയിംസ് ഗൺ ഒരുക്കുന്ന ചിത്രത്തിന് പ്രിവ്യൂ ഷോകളിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. മാര്‍വലിനായി ഒരുപാട് ഹിറ്റുകളൊരുക്കിയ ജയിംസ് ഗൺ, ഡി സി കോമിക്‌സിലെ എക്കാലത്തെയും ശക്തനായ സൂപ്പര്‍ഹീറോയുടെ റീബൂട്ട് വേര്‍ഷനൊരുക്കുന്നതിനെ ഹോളിവുഡ് ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
വമ്പൻ ഓപ്പണിങ് ആയിരിക്കും ചിത്രത്തിന് ഇന്ത്യയിൽ ലഭിക്കുക എന്നാണ് കരുതുന്നത്. ഇതുവരെ മികച്ച ബുക്കിങ്ങാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിൽ മൾട്ടിപ്ളെക്സ് ചെയ്‌നുകളിൽ നിന്ന് 55,000 ടിക്കറ്റുകളാണ് ഇതുവരെ വിറ്റിട്ടുള്ളത്. ഹോളിവുഡ് സിനിമകളായ എഫ് വണ്ണും ജുറാസിക് വേൾഡ് റീബർത്തും ഇന്ത്യയിൽ മികച്ച ബോക്സോഫീസ് പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
2D, 3D വേർഷനുകളിൽ ഐമാക്സ് ഉൾപ്പെടെയുള്ള സ്‌ക്രീനുകളിലാണ് സൂപ്പർമാൻ പ്രദർശനത്തിന് എത്തുന്നത്. കഴിഞ്ഞ 12 വര്‍ഷമായി സൂപ്പര്‍മാനായി വേഷമിടുന്ന ഹെന്റി കാവില്‍ ഡിസിയിൽ നിന്ന് പിന്മാറിയതിനു ശേഷം, ഡേവിഡ് കൊറെൻസ്വെറ്റ് ആണ് സൂപ്പർമാൻ ആയി എത്തുന്നത്. ലെക്സ് ലൂഥറായെത്തുന്നത് റേച്ചൽ ബ്രൊസ്നഹാൻ ആണ്. നിക്കൊളാസ് ഹൗൾട് ആണ്. എഡി ഗത്തേഗി, ആന്റണി കാരിഗൻ, നഥാൻ ഫിലിയോൺ, ഇസബെല്ല മെഴ്‌സ്ഡ്, സ്‌കൈലർ ഗിസോണ്ടോ, സാറ സാംപയോ, മരിയ ഗബ്രിയേല ഡി ഫാരിയ, വെൻഡൽ പിയേഴ്‌സ്, അലൻ ടുഡിക്, പ്രൂട്ട് ടെയ്‌ലർ വിൻസ്, നെവ ഹോവൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
News Summary: James Gunn Superman movie in Cinemas now

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

