‘പൊതുതാത്പര്യ ഹര്‍ജികളില്‍ സംശുദ്ധി അനിവാര്യം’; സ്ഥിരം ഹര്‍ജിക്കാരൻ പായിച്ചിറ നവാസിനെതിരെ അമികസ് ക്യൂറി അന്വേഷണം

payichira-navas-high-court-kerala

ഹൈക്കോടതിയിലെ സ്ഥിരം ഹര്‍ജിക്കാരനായ പായിച്ചിറ നവാസിനെതിരെ അമികസ് ക്യൂറി അന്വേഷണം. പായിച്ചിറ നവാസിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ ഹൈക്കോടതി അമികസ് ക്യൂറിയെ നിയോഗിച്ചു. സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

പൊതുതാത്പര്യ ഹര്‍ജികളില്‍ സംശുദ്ധി അനിവാര്യമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊതുതാത്പര്യ ഹര്‍ജി നല്‍കുമ്പോള്‍ ഇത്തരം നടപടികള്‍ നേരിടാനും തയ്യാറായിരിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പായിച്ചിറ നവാസിനെതിരായ രേഖകള്‍ അമികസ് ക്യൂറിക്ക് കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നൽകി.

Read Also: അങ്കണവാടി ജീവനക്കാരുടെ വേതനം വർധിപ്പിച്ചത് എൽഡിഎഫ് സർക്കാർ; തൊഴിലാളികളായി പരിഗണിക്കുന്നതിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്രം: പി രാജീവ്

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. ടി എം തോമസ് ഐസകിനെ നോളജ് മിഷന്‍ ഉപദേശകനായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ആണ് നടപടി.

News Summary: Amicus Curiae investigation against Payichira Nawas, a permanent petitioner in the High Court. The division bench’s action was based on the report submitted by the government.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News