റിവ്യൂ ബോംബിങ് നടത്തിയാൽ പണി പാളും; അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് പുറത്ത്

റിവ്യു ബോംബിങ്ങിനെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട്. കർശന മാർ​ഗനിർദ്ദേശങ്ങളാണ് ഹൈക്കോടതി നിയോ​ഗിച്ച അമിക്കസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

റിവ്യു എന്ന പേരിൽ സിനിമ റിലീസ് ചെയ്ത് 48 മണിക്കൂർ കഴിയുമ്പോഴേക്കും വിലയിരുത്തലുകൾ നടത്തുന്നത് വ്ലോ​ഗർമാർ ഒഴിവാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ALSO READ: ‘ആട്ടം’ ഇനി ഒടിടിയിൽ

സാമൂഹിക മാധ്യമങ്ങളിൽ പലരും റിവ്യു നടത്തുന്നത് പ്രതിഫലം ലക്ഷ്യമിട്ടാണ്. റിവ്യു പറയുന്നതിന് പണം നൽകാൻ തയ്യാറാകാത്തവർക്കെതിരെ നെ​ഗറ്റീവ് റിവ്യു ഉണ്ടാക്കുന്നതും പതിവായൊരു പ്രവണതയാണ്. എന്നാൽ നിലവിലത്തെ സാഹചര്യത്തിൽ നിലവിൽ കേസെടുക്കാൻ പരിമിതകളുണ്ട്. ഭീഷണിപ്പെടുത്തി പണം വാങ്ങൽ, ബ്ലാക്ക് മെയിലിങ്, പിടിച്ചുപറി, കവർച്ച എന്നിവയുടെ പരിധിയിൽ വരാത്തതിനാലാണ് നിയമപരമായ നടപടി സ്വീകരിക്കാനാകാത്തത്. സൈബർ സെല്ലിൽ പരാതി നൽകാൻ പ്രത്യേക പോർട്ടൽ വേണമെന്ന നിർ‌ദ്ദേശവും റിപ്പോർട്ടിലുണ്ട്.

ALSO READ: ‘എങ്ങനെയാണ് പല ദേശക്കാർ വരുന്ന ഒരു സ്ഥലത്തെ വൃത്തികേടുകളെ മലയാളിയിൽ മാത്രം അടിച്ചേൽപ്പിക്കുന്നത്’? ജയമോഹന് ലാലി പി. എമ്മിന്റെ മറുപടി

നടൻമാർ, സിനിമയ്ക്ക് പിന്നണിയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കെതിരെയുള്ള വ്യക്തിപരമായ ആക്രമണം, ആപമാനിക്കുന്ന ഭാഷ, അപകീർത്തികരമായ പരാമർശങ്ങൾ തുടങ്ങിയ കാര്യങ്ങൾ തടയണം. ക്രിയാത്മകമായ വിമർശനം നടത്തുകയാണ് വേണ്ടത് അല്ലാതെ സിനിമയെ വലിച്ചു കീറുകയല്ല വേണ്ടത്. പ്രൊഫഷണലിസമുണ്ടാകണമെന്നും നിയമ, ധാർമിക നിലവാരം കാത്തു സൂക്ഷിക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ ഉൾപ്പെടെ നിലപാട് അറിയിക്കാൻ നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel