യുദ്ധം ഒരു രാഷ്ട്രീയ പരിഹാരമല്ല: ലോകസമാധാനത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ജിഫ്രി തങ്ങള്‍

West Asia conflict

ശ്ചിമേഷ്യ യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ലോക സമാധാനത്തിനു വേണ്ടി വിശ്വാസികള്‍ പരിശുദ്ധ റമദാനിന്റെ പവിത്രമായ നിമിഷങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടത്തണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ഥിച്ചു.

Also read: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു; സർക്കാർ തീരുമാനം സ്വാഗതം ചെയ്ത് വിവിധ ക്രിസ്ത്യൻ സഭകൾ

ഗള്‍ഫ് രാജ്യങ്ങളിലടക്കം യുദ്ധഭീതി വലിയ ആശങ്കയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. പതിനായിരക്കണക്കിനു മലയാളികളാണ് വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലായി അധിവസിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

Also read: കോലിയുടെ റെക്കോർഡിനെ വെട്ടി; ഇൻസ്റ്റഗ്രാമിൽ ലൈക്കുകൾ വാരിക്കൂട്ടി വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന ചിത്രം

യുദ്ധം ഒരു രാഷ്ട്രീയ പരിഹാരമല്ല. മനുഷ്യജീവന് സംരക്ഷണമൊരുക്കാന്‍ ഭരണാധികാരികള്‍ മുന്നിട്ടിറങ്ങണമെന്നും ലോക സമാധാനത്തിനു വേണ്ടി മുന്‍കൈയെടുക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News