
വിവാഹമോചനം മൂലം താന്‍ നേരിട്ട മാനസിക ആഘാതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. ആദ്യ ഭാര്യ റീന ദത്തയുമായുള്ള നീണ്ട പതിനാറു വര്‍ഷത്തെ ദാമ്പlത്യ ജീവിതം അവസാനിപ്പിച്ചത് തന്നെ മുഴുക്കുടിയനാക്കി. 2002ല്‍ വിവാഹമോചനം നടന്ന ദിവസം ഒരു കുപ്പി മദ്യം മുഴുവനും ഞാന്‍ കുടിച്ച് തീര്‍ത്തു. ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. കുടിച്ച്‌ബോധം നഷ്ടമായാലേ എനിക്ക് ഉറങ്ങാന്‍ സാധിക്കുമായിരുന്നുള്ളു. സ്വയം ഇല്ലാതാവാനുള്ള എന്റെ ശ്രമമായിരുന്നു അതെന്നുമാണ് താരം വെളിപ്പെടുത്തിയത്.
ജോലി ചെയ്യാതെ ആരെയും കാണാതെ ജീവിച്ച ദിവസങ്ങളായിരുന്നു എന്റേത്. ആ കാലഘട്ടത്തിലാണ് ലഗാന്‍ റിലീസ് ചെയ്യുന്നത്.ഒരു പത്രക്കുറിപ്പില്‍ എന്നെ മാന്‍ ഓഫ് ദി ഇയര്‍ ആമിര്‍ ഖാന്‍ എന്ന് വിശേഷിപ്പിച്ചത് എനിക്ക് അന്ന് ഒരു വിരോധാഭാസമായാണ് തോന്നിയതെന്നും താരം പറഞ്ഞു.
കൗമാരപ്രായത്തിലാണ് ആമിറും റീനയും പ്രണയത്തിലായത്. ആമിറിന്റെ ആദ്യ സിനിമയില്‍ ഒരു ചെറിയ വേഷത്തില്‍ റീന പ്രത്യക്ഷപ്പെട്ടിരുന്നു.ഇവര്‍ക്ക് ജുനൈദ് ,ഐറ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here