കോൺഗ്രസ് അധികാരത്തില്‍ വന്നാല്‍ വർഗ്ഗീയ കലാപം ഉണ്ടാകുമെന്ന് അമിത് ഷാ : വാറന്റി കഴിഞ്ഞെന്ന് മോദി

കര്‍ണാടക തെരഞ്ഞെടുപ്പ് റാലിയിലെ അമിത് ഷായുടെ പ്രസംഗത്തിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്. പൊലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വർഗ്ഗീയ കലാപം ഉണ്ടാകും എന്നായിരുന്നു അമിത് ഷായുടെ പ്രസംഗം.

അതേസമയം കോൺഗ്രസിനെതിരെ നരേന്ദ്രമോദി ആഞ്ഞടിച്ചു. കോണ്‍ഗ്രസ് എന്നാല്‍ അഴിമതി ആണ് എന്നും ഒരു വാഗ്ദാനവും ജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന്റേത്, കോണ്‍ഗ്രസിന്റെ വാറന്റി കഴിഞ്ഞെന്നും മോദി പറഞ്ഞു. കർണ്ണാടകയിൽ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്താണ് വിമര്‍ശനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here