‘മണിപ്പൂരില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണോ?; വെല്ലുവിളിച്ച് അമിത് ഷാ

മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിഷയത്തില്‍ വെള്ളിയാഴ്ച താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറാണോയെന്നും അമിത് ഷാ ചോദിച്ചു. പ്രതിപക്ഷം ചര്‍ച്ച ആഗ്രഹിക്കുന്നില്ല. ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുകയാണ്. വോട്ടിന് വേണ്ടിയാണെങ്കിലും പ്രതിപക്ഷം ഒന്നിച്ചതില്‍ സന്തോഷമെന്നും അമിത് ഷാ പറഞ്ഞു.

also read- ‘ബില്‍ക്കീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് മുസ്ലിങ്ങളെ കൊല്ലാനുള്ള രക്തദാഹികളുടെ സ്വഭാവം’; അഭിഭാഷക സുപ്രീംകോടതിയില്‍

മണിപ്പൂരില്‍ കലാപം രൂക്ഷമായി തുടരുമ്പോഴും നടപടി സ്വീകരിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത വീഡിയോ വ്യാപകമായി പ്രചരിച്ചതിന് ശേഷമായിരുന്നു പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയ്യാറായത്. വിഷയം പ്രതിപക്ഷം പലതവണകളിലായി പാര്‍ലമെന്റില്‍ ഉന്നയിച്ചപ്പോഴും കൃത്യമായ മറുപടി നല്‍കാനോ ചര്‍ച്ച ചെയ്യാനോ ഭരണപക്ഷം തയ്യാറായില്ല. ഇതിനിടെയാണ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്ന വെല്ലുവിളിയുമായി അമിത് ഷാ രംഗത്തെത്തിയത്. അവിശ്വാസ പ്രമേയത്തില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ച നടക്കാനിരിക്കെ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

also read- പത്തനംതിട്ടയില്‍ വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വീട്ടമ്മ മരിച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News