മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍; പ്രതിപക്ഷ എംപിമാര്‍ക്ക് കത്തയച്ച് അമിത് ഷാ

മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷ എംപിമാര്‍ക്ക് അയച്ച കത്തിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ എംപിമാര്‍ ചര്‍ച്ചകളോട് ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നാണ് അമിത് ഷായുടെ ആരോപണം. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് താത്പര്യമില്ല. ഇതേ തുടര്‍ന്നാണ് വിശദമായ കത്തയച്ചതെന്നും അമിത് ഷാ പറഞ്ഞു.

Also Read- കൈ വിലങ്ങോടെ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയില്‍

ചര്‍ച്ചകളെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണെന്നും അമിത് ഷാ പറഞ്ഞു. തങ്ങള്‍ക്ക് ഒന്നും മറക്കാനില്ല. വൈകാരികമായ മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Also Read- ബാലുശ്ശേരിയിൽ ഒഴുക്കിൽപ്പെട്ട യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് അയച്ച കത്തും ട്വിറ്ററിലൂടെ അമിത് ഷാ പങ്കുവെച്ചിട്ടുണ്ട്. സര്‍ക്കാറിനെതിരെ ഇന്‍ഡ്യയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് അമിത് ഷാ കത്തയച്ചതെന്നത് ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here