അമിത് ഷാ നാളെ മണിപ്പൂരിൽ; എട്ട് മണിക്കൂറിനകം വധിച്ചത് 40 പ്രക്ഷോഭകാരികളെയെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ്

കുകി വിഭാഗത്തില്‍നിന്നുള്ള പ്രക്ഷോഭകാരികളെ തീവ്രവാദികളായി പ്രഖ്യാപിച്ച് മണിപ്പൂർ സര്‍ക്കാര്‍. 40 കുകി തീവ്രവാദികളെ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്നുവെന്ന് മുഖ്യമന്ത്രി എന്‍. ബിരേൻ സിംഗ് അവകാശപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച മണിപ്പുര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. മണിപ്പുര്‍ പോലീസിന്റെ കമാന്‍ഡോകള്‍ കഴിഞ്ഞ എട്ടുമണിക്കൂര്‍ പലയിടങ്ങളിലായി നടത്തിയ ഓപ്പറേഷനിലാണ് പ്രക്ഷോഭകാരികളെ കൊലപ്പെടുത്തിയത്.

Also Read: രമേശ് ചെന്നിത്തല നുണ ആവര്‍ത്തിക്കുന്നു, കേരളീയ സമൂഹത്തെ പരിഹസിക്കുകയാണെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

നിരായുധരായ സാധാരണക്കാര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിവെക്കുന്നു. മണിപ്പുരിനെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ആയുധധാരികളായ തീവ്രവാദികളും കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനവും തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്നതെന്നും ബിരേൻ സിംഗ് അവകാശപ്പെട്ടു.

Also Read :   ഒരൊറ്റ ഷൂ നക്കികൾക്കും എൻ്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ തടയാനാവില്ല: ഐഷ സുൽത്താന

തീവ്രവാദികള്‍ എം- 16, എ.കെ- 47 തോക്കുകളും സ്‌നിപ്പര്‍ ഗണ്ണുകളും ഉപയോഗിച്ചാണ് സാധാരണക്കാര്‍ക്കെതിരെ ആക്രമണം നടത്തുന്നത്. വിവിധ ഗ്രാമങ്ങളിലേക്ക് വീടുകള്‍ക്ക് തീവെക്കുന്നു. സൈന്യത്തിന്റേയും മറ്റ് സുരക്ഷാസേനകളുടേയും സഹായത്തോടെ ഇവര്‍ക്കെതിരെ തങ്ങള്‍ കടുത്ത നടപടി ആരംഭിച്ചുവെന്നും മണിപ്പൂർ മുഖ്യമന്ത്രി അവകാശപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News