അമിത് ഷാ രാജ്യസഭയില്‍ പ്രസംഗിച്ചത് രണ്ട് മണിക്കൂര്‍; മണ്ഡല പുനര്‍ നിര്‍ണയം, വര്‍ഗീയ ധ്രുവീകരണം എന്നിവയിലൊന്നും ഒരക്ഷരം മിണ്ടിയില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

amit-shah-dr-john-brittas-mp

ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് രണ്ടുമണിക്കൂര്‍ നീണ്ട പ്രസംഗമാണ് രാജ്യസഭയില്‍ നടത്തിയത്. കാശ്മീരിന് മേല്‍ മാത്രം മുക്കാല്‍ മണിക്കൂറോളം അദ്ദേഹം ചെലവിട്ടു. ഇടയ്ക്ക് തമിഴ്‌നാടിന് മേല്‍ ഭീഷണി രൂപത്തില്‍ സംസാരിക്കാനും അദ്ദേഹത്തിന് മടിയുണ്ടായില്ല. ഡെമോക്ലീസിന്റെ വാള്‍ പോലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ മേല്‍ തൂങ്ങി നില്‍ക്കുന്ന മണ്ഡല പുനര്‍ നിര്‍ണയത്തെ കുറിച്ചോ വര്‍ധിച്ചുവരുന്ന വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ചോ ഫെഡറലിസത്തെ തകര്‍ക്കുന്ന നടപടികളെ കുറിച്ചോ കമാ എന്നൊരക്ഷരം അദ്ദേഹം പറഞ്ഞില്ലെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി ഫേസ്ബുക്കില്‍ കുറിച്ചു.

ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചപ്പോള്‍ ഈ കാര്യങ്ങളെക്കുറിച്ചൊക്കെ ഞാന്‍ പ്രതിപാദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സമീപനം, പ്രത്യേകിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്, ഫെഡറല്‍ തത്വത്തെ തകര്‍ക്കുന്നതാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ഭരണാധികാരങ്ങള്‍ ഹനിച്ച് അവയെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് തുടരുന്നത്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സംസ്ഥാന ഭരണ സംവിധാനങ്ങളെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന ശ്രമം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കേരള നിയമസഭ പാസ്സാക്കി, ഗവര്‍ണറുടെ അംഗീകാരം ലഭിക്കാതെ കെട്ടിക്കിടക്കുന്നത് 8 ബില്ലുകളാണ്. അതില്‍ കേരള പൊതുജനാരോഗ്യ ബില്ലും ഉള്‍പ്പെടുന്നു. തമിഴ്‌നാട്ടില്‍ 11 ബില്ലുകളാണ് ഗവര്‍ണറുടെ കനിവ് കാത്തിരിക്കുന്നത്.

Read Also: ‘ഔറംഗസേബ് വിഷയം: മുഗള്‍ ഭരണകാലത്ത് ഇന്ത്യ ലോക ജിഡിപിയുടെ 24% ത്തിലധികം സംഭാവന ചെയ്തിരുന്നു’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കേന്ദ്രം സംസ്ഥാനങ്ങള്‍ക്കുള്ള അര്‍ഹമായ ധനസഹായം അനുവദിക്കാതെ സാമ്പത്തിക സമ്മര്‍ദം ചെലുത്തുന്ന പ്രവണത ഇപ്പോള്‍ കേന്ദ്രത്തിനുണ്ട്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയില്ലെന്നു പറഞ്ഞ് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട 849 കോടി രൂപ ഇനിയും അനുവദിച്ചിട്ടില്ല. തമിഴ്‌നാട്ടിന് 2,152 കോടി രൂപയാണ് അനുവദിക്കാതെ പിടിച്ചു വച്ചിരിക്കുന്നത്. ഫെഡറല്‍ തത്വത്തെ വെല്ലുവിളിക്കുന്ന ഒരു പുതിയ രീതി.

മണ്ഡല പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട്, ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കില്ല എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിത് വലിയ ആശങ്കയുള്ള വിഷയം തന്നെയാണ്. ലോക്‌സഭയിലെ 24% സീറ്റുകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ്. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം ഈ 24% പങ്കാളിത്തം കാത്തുസൂക്ഷിക്കുമോ? ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രിക്ക് ഉറപ്പുനല്‍കാന്‍ സാധിക്കുമോ?

ഹേറ്റ് ലാബ് റിപ്പോര്‍ട്ട് പ്രകാരം, 84% വര്‍ധനവ് വര്‍ഗീയ അക്രമങ്ങളില്‍ ഉണ്ടായിട്ടുണ്ട്, അതിന്റെ ഭൂരിഭാഗവും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഈ വിഷയത്തെ എത്രത്തോളം ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കി കാണുന്നത്? ഭാഷാപരമായി, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ത്രിഭാഷാ നയം (Three Language Formula) നടപ്പിലാക്കണമെന്ന് കേന്ദ്രം നിര്‍ബന്ധം പിടിക്കുന്നു. എന്നാല്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ഒരു ദക്ഷിണേന്ത്യന്‍ ഭാഷ പഠിപ്പിക്കുന്നുണ്ടോ? ഇല്ല. പിന്നെ എന്തിനാണ് ഈ നയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു മാത്രം ബാധകമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പോസ്റ്റ് താ‍ഴെ വായിക്കാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News