അമിത് ഷാ വരുന്നു; ഗുവാഹതിയിൽ നിരോധനാജ്ഞ

ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി അസമിലെ ഗുവാഹതിയിൽ നിരോധനാജ്ഞ. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണിതെന്ന് പൊലീസ് കമീഷ്ണർ ദിഗന്ധ ബറാ പറഞ്ഞു.

സംഘമായോ ഒറ്റക്കോ പ്രക്ഷോഭമോ പ്രകടനമോ നടത്തി സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമമുണ്ടാകുമെന്ന് പൊലീസ് കമീഷ്ണറുടെ നോട്ടീസിൽ പറയുന്നു. അഞ്ചിൽ കൂടുതൽ ആളുകൾ ഒത്തുചേരുന്നതും ഘോഷയാത്രയോ മുദ്രാവാക്യം മുഴക്കുകയോ ചെയ്യുന്നതുമാണ് നിരോധിച്ചത്.

അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മന്ത്രിമാരുടെ യോഗം വിളിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ഇവിടെ എത്തുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News