
താരസംഘടനയായ അമ്മയിൽ തർക്കം രൂക്ഷമായി തുടരുകരയാണ്. ഇന്നലെ ഭരണസമിതി രാജി വെച്ചിരുന്നു. ഇന്ന് ശ്വേതയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് മല്ലിക സുകുമാരൻ അമ്മയിൽ നിന്ന് രാജിവെച്ചു. ഇന്നലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് ആശാ അരവിന്ദും രാജിവെച്ചു. അതേസമയം വീണ്ടും തെരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളും സംഘടനയിൽ നടക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസ് മുതൽ തുടങ്ങിയതാണ് താരസംഘടനയായ അമ്മയിലെ തർക്കം. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതോടെ വലിയ പൊട്ടിത്തെറികൾ ഉണ്ടായി. ശേഷം ശ്വേതാ മോനോൻ പ്രസിഡൻ്റായി വന്ന ഭരണ സമിതിയും സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ കാരണം പടിയിറങ്ങിയെങ്കിലും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി തർക്കം തുടരുകയാണ്. അതേസമയം അമ്മയുടെ ജനറൽ സെക്രട്ടറിയായി അൻസിബ വരട്ടെയെന്ന് മാല പാർവതി പറഞ്ഞു.
Also read: മല്ലിക സുകുമാരൻ അമ്മയിൽ നിന്ന് രാജിവച്ചു; ശ്വേതയ്‌ക്കൊപ്പമെന്ന് പ്രഖ്യാപിച്ചാണ് രാജി
അനീതികൾക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ താൻ ടാർഗറ്റ് ചെയ്യപ്പെട്ടു എന്ന് ടിനി ടോം അംഗങ്ങൾക്ക് തുറന്ന കത്തെഴുതി. കൂടുതൽ തുറന്ന് പറച്ചിലുകൾ ഉണ്ടാകുമെന്ന ശ്വേത മോനോനും അറിയിച്ചിരുന്നു. അതേസമയം സംഘടനാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംഘടന വീണ്ടും കുറ്റാരോപിതരുടെ കൈകളിലേക്ക് എത്തുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

