താരസംഘടനയായ എ എം എം എയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍

AMMA-meeting-mohanlal

താരസംഘടനയായ എ എം എം എയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. മോഹന്‍ലാല്‍ തന്നെ സംഘടനാ പ്രസിഡന്റായി തുടരാനാണ് സാധ്യത. മേയ് 31ന് നടന്ന അഡ്ഹോക് കമ്മിറ്റി യോഗത്തില്‍ അംഗങ്ങള്‍ പൊതുതാത്പര്യം മോഹന്‍ലാലിനെ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടത്താതെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അംഗങ്ങളെ തന്നെ പുതിയ ഭാരവാഹികളായി നിയമിച്ചേക്കുമെന്നും സൂചനയുണ്ട്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖും ട്രഷറര്‍ സ്ഥാനത്തു നിന്ന് ഉണ്ണി മുകുന്ദനും രാജിവെച്ച ഒഴിവുകളിലേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തും. ജോയിന്റ് സെക്രട്ടറിയായ ബാബുരാജിനെ ജനറല്‍ സെക്രട്ടറി ആക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും.

Read Also: ‘കാമറ വീണ്ടും ജോർജ്ജ് കുട്ടിയിലേക്ക് തിരിയുന്നു’: ആരാധകർ കാത്തിരുന്ന അപ്ഡേറ്റ് എത്തി; സോഷ്യൽ മീഡിയ കത്തിച്ച് ആശിർവാദ് സിനിമാസ്

സിനിമാ സെറ്റുകളിലെ ലഹരി വ്യാപനം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കത്തും ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയാകും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് പ്രസിഡന്റായ മോഹന്‍ലാല്‍ ഉള്‍പ്പെടെ എല്ലാവരും രാജി വെച്ച് അമ്മ ഭരണസമിതി പിരിച്ചുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News