ഒളിച്ചോടിയതോ പിന്‍മാറിയതോ അല്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതാര്‍ഹം: പ്രതികരിച്ച് ‘അമ്മ’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം വൈകിയത് അമ്മഷോ റിഹേഴ്‌സല്‍ ഉണ്ടായിരുന്നതിനാലാണെമന്നും. ഒളിച്ചോട്ടമോ പിന്‍മാറിയതോ അല്ല റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖ് പ്രതികരിച്ചു.

ALSO READ:  ‘ഈ മനുഷ്യനെ ഓർമയുണ്ടോ ?, വീണുപോയ കാലത്ത് മുന്നോട്ട് നടത്തിയവരെ അവർക്ക് മറക്കാനാകില്ല; ഹൃദയസ്‌പര്‍ശിയായ കുറിപ്പുമായി എഎ റഹീം എംപി

എല്ലാ നിര്‍ദേശങ്ങളും നടപ്പാക്കണം.അമ്മയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തു വരുന്നതിനെ തങ്ങള്‍ എതിര്‍ത്തിട്ടില്ല. ഹേമ കമ്മിറ്റി റിപ്പാര്‍ട്ട് അമ്മയ്ക്ക് എതിരല്ല. റിപ്പോര്‍ട്ട് അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടില്ല. റെക്കമെന്‍ഡേഷന്‍ തങ്ങള്‍ക്കു കൂടി ഗുണകരമാണ്. മാധ്യമങ്ങള്‍ ഞങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തി. കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കണം.

അമ്മ കുറ്റക്കാരെ സംരക്ഷിക്കില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ഒപ്പമാണ് അമ്മ. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നാണ് അമ്മയുടെ നിലപാട്. അമ്മയെ ആകെ ആക്ഷേപിക്കുന്നത് ശരിയല്ല. സിനിമയില്‍ ഉള്ളവര്‍ എല്ലാവരും മോഷക്കാരാണെന്ന വ്യഖ്യാനം ഉണ്ടാകരുത്. ഒരു തൊഴില്‍ മേഖലയെ ആകെ മോശമായി ചിത്രീകരിക്കുന്നത് നല്ലതല്ല. പവര്‍ ഗ്രൂപ്പ് ഉള്ളതായി അറിവില്ല. ആരാണെന്ന് തങ്ങള്‍ക്കറിയില്ലെന്നും അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖ് പറഞ്ഞു.

ALSO READ: ഹേമ കമ്മിറ്റി റിപ്പോർട്ട് ; സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഒരു സിനിമയില്‍ ആര് അഭിനയിക്കണം എന്ന് എങ്ങനെ ഒരു ഗ്രൂപ്പ് തീരുമാനിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഒരു മാഫിയയോ ഗ്രൂപ്പോ വിചാരിക്കുന്നത് പോലെ സിനിമയെ നിയന്ത്രിക്കാന്‍ കഴിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തെറ്റ് പറ്റി എന്ന അഭിപ്രായം അമ്മയ്ക്കില്ലെന്നും സിദ്ധിഖ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News