എ എം ഒ എക്‌സിക്യൂട്ടീവ് മീറ്റിങും തെരഞ്ഞെടുപ്പും നടത്തി

amo

തിരുവനന്തപുരം- അസോസിയേഷന്‍ ഓഫ് മോഡല്‍സ് ആന്‍ഡ് ഓര്‍ഗനൈസേഴ്സിൻ്റെ (AMO) എക്‌സിക്യൂട്ടീവ് മീറ്റിങും തെരഞ്ഞെടുപ്പും നടത്തി. ജൂണ്‍ ഒൻപതിന് തിരുവനന്തപുരത്തെ ഹോട്ടല്‍ ഫോര്‍ട്ട് മാനറിലായിരുന്നു പരിപാടി. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കിടയില്‍ സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Read Also: തലയും പിള്ളേരും വീണ്ടുമെത്തി: തിയേറ്ററുകൾ ഇളക്കിമറിച്ച് ലാലേട്ടൻ ഫാൻസ്‌


ചെയര്‍മാന്‍: ജിഷ്ണു ചന്ദ്ര
പ്രസിഡന്റ്: ലിജിന്‍ രാജ്
വൈസ് പ്രസിഡന്റ്: പ്രെറ്റി റോണി
സെക്രട്ടറി: ആരതി മീനൂസ്
ജോയിന്റ് സെക്രട്ടറി: രാഹുല്‍ കൃഷ്ണന്‍
ട്രഷറര്‍: രാഹുല്‍ പി രാജന്‍
പി ആർ ഒ: അമല്‍ മോഹന്‍

മഹേഷ് മോഹന്‍, ഡോ. പ്രിന്‍സി സന്ദീപ്, ഷംന ഷെമ്മി, അഡ്വ. അതുല്‍ മോഹന്‍, ഡോ. രാംജിത്ത് എ എല്‍, ഷാബ് ജാന്‍, സുമേഷ് മോനൂസ്, മഹാദേവന്‍ വി കെ, ജിജി കൃഷ്ണ, ബ്ലെസ്സന്‍ കെ എം എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.


ഫാഷന്‍, മോഡലിങ് വ്യവസായത്തിലെ മികവിനായി എ എം ഒ തുടര്‍ന്നും പരിശ്രമിക്കുമെന്നും പ്രൊഫഷണലിസം, സുരക്ഷ, മോഡലുകളുടെയും സംഘാടകരുടെയും ശാക്തീകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പുതിയ നേതൃത്വം അറിയിച്ചു. കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സംഘടനയിലെ എല്ലാവര്‍ക്കും അഭിവൃദ്ധി പ്രാപിക്കുന്നതിനും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കും. അർപ്പിച്ച വിശ്വാസത്തിന് എ എം ഒ എക്‌സിക്യൂട്ടീവ് ടീം എല്ലാ അംഗങ്ങള്‍ക്കും നന്ദി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News