
ജനുവരി 3-ന് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്കൻ സൈന്യം അറസ്റ്റ് ചെയ്തതിന് ശേഷം പ്രതീകാത്മകമായ മറ്റൊരു പിടിച്ചടക്കൽ കൂടി അമേരിക്ക നടത്തുകയാണ്. 2019-ന് ശേഷം ആദ്യമായാണ് വെനസ്വേലയിലെ യുഎസ് എംബസിക്ക് മുകളിൽ അമേരിക്കൻ പതാക ഉയരുന്നത്. പതാക ഉയർന്നെങ്കിലും എംബസി കെടത്തിൽ നിലവിൽ അറ്റകുറ്റപണി നടക്കുകയാണ്. എംബസി എന്ന് മുതൽ വീണ്ടും പ്രവർത്തിക്കുമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ല.
Also read : പശ്ചിമേഷ്യ സംഘർഷം; ഫോർമുല വൺ കാറോട്ട മത്സരങ്ങൾ റദ്ദാക്കി
മഡുറോയുടെ അറ്സ്റ്റിന് ശേഷം ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ പിന്തുണച്ച് നിരവധി പ്രസ്താവനകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പ് നടത്തിയിരുന്നു. അതേസമയം മഡുറോയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും യുഎസിനെതിരെ കടുത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്തെ എണ്ണ വ്യവസായത്തിൽ അമേരിക്കയുടെ സ്വാധീനം വർദ്ധിക്കുന്നതും എതിർപ്പിന് ഒരു പ്രധാന കാരണമാണ്. എന്നാൽ കാരക്കസിലെ ഒരു വിഭാഗം ജനങ്ങൾ ഈ പതാക ഉയർത്തലിനെ പുതിയ മാറ്റമായാണ് കണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

