‘ഞങ്ങളുടെ കണ്ണിന് പിറന്നാൾ’ മകൾ പാപ്പുവിന് പിറന്നാൾ ആശംസകളുമായി അമൃത

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അമൃത സുരേഷ്. ഇപ്പോഴിതാ മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികൾ ശ്രദ്ധേയമാകുകയാണ്. ‘ഞങ്ങളുടെ കണ്ണിന് പിറന്നാൾ’ എന്ന കുറിപ്പോടെ അനിയത്തി അഭിരാമിയ്ക്കും പാപ്പുവിനും ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചാണ് അമൃത കുറിച്ചത്. പിറന്നാൾ ആഘോഷങ്ങളുടെ മറ്റ് ചിത്രങ്ങളും പേജിലുണ്ട്. പാപ്പു എന്നു വിളിപ്പേരുള്ള അവന്തികയുടെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. അതേസമയം നിരവധിപ്പേർ പാപ്പുവിന് പിറന്നാൾ ആശംസകളഉമായി എത്തുന്നുണ്ട്.

also read :ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ കമ്മീഷന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം തേടാൻ സമിതിയുടെ തീരുമാനം

അഭിരാമിയും അമൃതയും അമ്മയും പാപ്പുവും ചേർന്നുള്ള ഒരു ചിത്രവും അമൃത തന്റെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. അമൃതയുടെ അച്ഛൻ അടുത്തിടെയാണ് അന്തരിച്ചത്. ‘ഞങ്ങള്‍’ എന്നു കുറിച്ചു കൊണ്ട് പങ്കുവച്ച ചിത്രം അച്ഛനെ കൂടാതെ അപൂർണമാണെന്നും അച്ഛനെ മിസ് െചയ്യുന്നുവെന്നും അച്ഛൻ എപ്പോഴും തങ്ങളുെട കൂടെയുണ്ടെന്ന് അറിയാമെന്നും അമൃത കുറിച്ചു. റിയാലിറ്റി ഷോയിലൂടെ എത്തി മലയാളത്തിന്റെ പ്രിയ ഗായികയായതാണ് അമൃത സുരേഷ്. അമൃത പാട്ടു പാടി ഇഷ്ടം നേടിയതുപോലെ മകൾ പാപ്പുവുമൊത്തുള്ള കുസൃതി വിഡിയോകളിലൂടേയും ധാരാളം ആരാധകരെ നേടിയെടുത്തു അമൃത. പാപ്പുവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഒരു യുട്യൂബ് ചാനലുമുണ്ട്.  ചലച്ചിത്രതാരം ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് അവന്തിക എന്നു വിളിക്കുന്ന പാപ്പു.

also read :ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയമ കമ്മീഷന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം തേടാൻ സമിതിയുടെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News