അമൃത്സര്‍ ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം; മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അമൃത്സര്‍ ക്ഷേത്രത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പ്രതി ഗുര്‍സിദക് സിംഗാണ് ഏറ്റുമുട്ടലിനിലെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികള്‍ക്ക് ഐ എസ് ഐ ബന്ധമുണ്ടെന്നാണ് പഞ്ചാബ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ALSO READ: രാത്രി വൈകി വീട്ടിലെത്തി; അച്ഛനുമായുള്ള വാക്കുതര്‍ക്കത്തിനിടെ അബദ്ധത്തില്‍ വെടിയുതിര്‍ത്ത യുവാവിന് ദാരുണാന്ത്യം

അമ്യത്സറിലെ ക്ഷേത്രത്തിലുണ്ടായ ഗ്രനേഡ് ആക്രമണത്തിലെ മുഖ്യപ്രതികളിലൊരാളായ ഗുര്‍സിദക് സിംഗാണ് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പൊലീസ് രഹസ്യവിവരം ലഭിച്ചതിനെ പിന്നാലെ പ്രതികളെ പിന്തുടര്‍ന്നു. ബൈക്കിലെത്തിയ പ്രതികളെ തടയാന്‍ ശ്രമിക്കുന്നതിനിടെ പോലീസിന് നേരെ പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു..തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലില്‍ മുഖ്യപ്രതി ഗുര്‍സിദകിന് വെടിയേറ്റു. അതേസമയം കൂട്ടാളിയും രണ്ടാം പ്രതിയുമായ വിശാല്‍ രക്ഷപെട്ടു.

ALSO READ: ‘സര്‍ക്കാര്‍ മുനമ്പം ജനതയ്‌ക്കൊപ്പം, കോടതിവിധി തള്ളിക്കളയാനാവില്ല’: ടി പി രാമകൃഷ്ണന്‍

മാര്‍ച്ച് 15നാണ് അമ്യത്സറിലെ ക്ഷേത്രത്തിനു നേരെ ഗ്രനേഡ് ആക്രമണമുണ്ടായത് വാഹനത്തിലെത്തിയ രണ്ടംഗ സംഘം ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിയുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. അതേസമയം പ്രതികള്‍ക്ക് ഐ എസ് ഐ ബന്ധമുണ്ടെന്നാണ് പഞ്ചാബ് പോലീസിന്റെ നിഗമനം. സംസ്ഥാനത്തെ ക്രമസമാധാനം അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങളാണ് ഇത്തരം സംഭവങ്ങളിലൂടെ ചിലര്‍ ലക്ഷ്യം വെക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രതികരിച്ചു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News