ശ്രീനഗറില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് വരുന്നു

മാൾ ഓഫ് ശ്രീനഗറിന് ശേഷം ജമ്മു കശ്മീരിലെ ആദ്യത്തെ അന്താരാഷ്ട്ര തലത്തിലുള്ള അമ്യൂസ്‌മെന്റ് തീം പാർക്ക് വരുന്നു. ശ്രീനഗറില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിക്കുമെന്ന് ഭരണകൂടം വ്യക്തമാക്കി. വിദേശ വിനോദ സഞ്ചാരികളെയടക്കം കശ്മീരിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് 100 ഏക്കറിലാണ് പാര്‍ക്ക് വരുന്നത്. ഡിസ്‌നി ലാന്‍ഡ് മാതൃകയിലുള്ള വലിയ പാർക്കാവും ശ്രീനഗറിൽ വരിക. കശ്മീര്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ.

കശ്മീരിലെ ആദ്യ വിദേശ സംരംഭമായ മാള്‍ ഓഫ് ശ്രീനഗറിന് തറക്കല്ലിട്ടതിന് തൊട്ടടുത്ത ദിവസമാണ് അമ്യൂസ്‌മെന്റ് പാര്‍ക്ക് സംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടുള്ളത്. ശ്രീനഗറില്‍ ആദ്യ മള്‍ട്ടിപ്ലെക്‌സ് വന്നത് കഴിഞ്ഞ വര്‍ഷമാണ്. എന്നാൽ അമ്യൂസ്‌മെന്റ് പാര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യാന്തര കള്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഉപദേശം സ്വീകരിക്കാനാണ് നീക്കം.

ഡിസ്‌നി, യൂണിവേഴ്‌സല്‍, റാമോജി എന്നിവ സന്ദര്‍ശിച്ചശേഷമാകും പാര്‍ക്കിന്റെ രൂപരേഖ തയ്യാറാക്കുക. പദ്ധതി കശ്മീരിലെ വിനോദ സഞ്ചാരത്തിന് വലിയ പ്രോത്സാഹനം നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here