തൃശ്ശൂർ പാണഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് അപകടം: നാലുപേർക്ക് പരിക്ക്

An accident occurred when a car lost control and crashed into a divider in Panancherry, Thrissur

തൃശ്ശൂർ പാണഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2 45 ന് ആണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരം.

Also read – പ്രാവുകളുടെ വിസര്‍ജ്യം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു; സഞ്ചാരികളുടെ മുഖ്യ ആകർഷണമായ ‘ഖബൂതര്‍ ഖാനാ’ അടച്ചുപൂട്ടി മഹാരാഷ്ട്ര സർക്കാർ

തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഭാഗത്താണ് അപകടത്തിൽപ്പെട്ടത്. കാർ അമിത വേഗതയിലായിരുന്നു എന്നാണ് അപകട സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് കാർ ഉയർത്തി കാറിൽ നിന്നും യാത്രക്കാരെ പുറത്തേക്ക് എത്തിച്ചത്.

English summary – An accident occurred when a car lost control and crashed into a divider in Panancherry, Thrissur. The accident occurred at 2:45 pm today. The vehicle in which the passengers were from Tamil Nadu was involved in the accident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News