ഒരു ബൈക്കിൽ 7 പേരുടെ യാത്ര; അതിസാഹസിക വീഡിയോ പുറത്ത്

അതിസാഹസികത സോഷ്യൽ മീഡിയയിൽ കാണിക്കാൻ പലമാര്ഗങ്ങളാണ് ചിലർ തെരഞ്ഞെടുക്കുന്നത്. അതിൽ പലതും അപകടങ്ങളിൽ എത്താറുണ്ട്. ഇപ്പോളിതാ ഒരു മോട്ടോർസൈക്കിളിൽ ഏഴ് യുവാക്കൾ ഇരുന്നുകൊണ്ടുള്ള അതിസാഹസികമായ റൈഡ് ആണ് സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ നിറയുന്നത്. സോഷ്യൽ മീഡിയയിൽ റീൽ ആയി പോസ്റ്റ് ചെയ്യുന്നതിന് വേണ്ടിയാണ് യുവാക്കൾ ഈ അതിസാഹസിക പ്രകടനം നടത്തിയത്. ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലെ കാതിഖേരയിൽ നിന്നുള്ളതാണ് വീഡിയോ.എന്നാൽ ബൈക്ക് യാത്രികരായ യുവാക്കളുടെ അതിസാഹസികവും അത്യന്തം അപകടകരവുമായ പ്രവൃത്തി കണ്ട് ഇവർക്ക് സമീപത്തു കൂടി പോയ ഒരു കാറിൽ ഉണ്ടായിരുന്നവരാണ് വീഡിയോ ചിത്രീകരിച്ചത്.

also read :സിംപിളാണ്, ഹെല്‍ത്തിയും; വീട്ടിലുണ്ടാക്കാം മുട്ടവട

ഒരേസമയം ഏഴു യുവാക്കളാണ് ബൈക്കിൽ യാത്ര ചെയ്തിരുന്നത്. ഇവരിൽ ആറു പേർ ബൈക്കിൽ ഇരിക്കുകയും ഏഴാമൻ മറ്റൊരാളുടെ തോളിൽ ഇരുന്നുമാണ് യാത്ര ചെയ്തത് . റൈഡിനിടയിലും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനായുള്ള ശ്രമത്തിലായിരുന്നു യുവാക്കൾ. എന്നാൽ മറ്റു വാഹനങ്ങളിൽ ഉള്ളവർ കൂടി തങ്ങളെ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലാക്കിയതോടെ യുവാക്കൾ ആവേശഭരിതരാവുന്നതും ചിരിക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാക്കൾക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

also read :ജര്‍മനിയില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി; 13,000 പേരെ ഒഴിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here