പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

ഇന്നലെ രാത്രി റിയാദിൽ നിന്നും 90 യാത്രക്കാരുമായി പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. റിയാദിൽനിന്ന് കരിപ്പൂരിലേക്ക് രാത്രി 11.55ന് പുറപ്പെടാനൊരുങ്ങിയ വിമാനമാണ് റദ്ദാക്കിയത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ റിയാദിലെ ഹോട്ടലിൽ താമസിപ്പിച്ചു. യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റിയിരുത്തി രണ്ട് മണിക്കൂറിന് ശേഷമാണ് യാന്ത്രതകരാർ പറഞ്ഞു ഇറക്കിയത്.

also read :ഹിമാചലിൽ പേമാരിയും മേഘ വിസ്ഫോനവും; മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു

വിമാനത്തിൽ കയറ്റിയിരുത്തി 15 മിനുട്ടിന് ശേഷമാണ് വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയെന്നും പുറപ്പെടാൻ വെെകുമെന്നുള്ള അറിയിപ്പ് എത്തിയത്. കുറച്ചു സമയത്തിനുള്ളിൽ വിമാനം പുറപ്പെടും എന്ന് വിവരം ആണ് ആദ്യം ലഭിച്ചത്. എന്നാൽ ഒന്നര മണിക്കൂറിന് ശേഷം സർവീസ് റദ്ദാക്കുകയാണെന്ന് അറിയിപ്പ് ലഭിച്ചു. തുടർന്ന് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നവരെയും ശേഷം റീഎൻട്രി വിസക്കാരെയും ഇറക്കി.

പുലർച്ചെ നാലോടെ റീഎൻട്രി വിസക്കാരെ മിനി ബസുകളിൽ കയറ്റി അടുത്തുള്ള ഹോട്ടലിൽ എത്തിച്ചു. കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേർ വിമാനത്തിൽ യാത്രക്കായി ഉണ്ടായിരുന്നു. ഇന്ന് രാത്രി 11.55 നുള്ള വിമാനത്തിൽ യാത്ര സൗകര്യം ഒരുക്കും. നാട്ടിലേക്ക് പല ആവശ്യത്തിനായി പോകുന്നവർ ആയിരുന്നു വിമാനത്താവളത്തിൽ ഉണ്ടായിരുന്നവർ. ‌‌

also read :നമ്പര്‍ പ്ലേറ്റ് മറച്ചു; സൈലന്‍സറില്‍ അടക്കം രൂപമാറ്റം; ഇന്‍സ്റ്റഗ്രാം താരം മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here