ഭൂമിക്ക് അടുത്ത് വിമാനവലുപ്പത്തില്‍ ഛിന്നഗ്രഹം, വീടിന്‍റെ വലുപ്പത്തില്‍ രണ്ടെണ്ണം പുറകെ; ഭീഷണിയെന്ന് നാസ

ഭൂമിക്ക് തൊട്ടരികെ ഒരു ഛിന്നഗ്രഹം (Asteroids)  തിങ്കളാ‍ഴ്ച എത്തുമെന്ന് നാസ. വലിയ ജാഗ്രതയോടെയാണ്  ‘2023 എച്ച്.വൈ 3’ എന്ന ചെറിയഗ്രഹത്തിന്‍റെ സഞ്ചാരത്തെ നാസയിലെ ശാസ്ത്രജ്ഞര്‍  നിരീക്ഷിക്കുന്നത്. വിമാനത്തിന്‍റെ വലുപ്പമുള്ള ഛിന്നഗ്രഹത്തിന് 100 മീറ്റര്‍ നീളമെന്നാണ് നാസ വ്യക്തമാക്കുന്നത്. മണിക്കൂറില്‍ 23,596 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഇത് ഭൂമിയില്‍ നിന്നും 6.3 മില്ല്യണ്‍ (63 ലക്ഷം) കിലോമീറ്റര്‍ മാത്രം അകലെയെന്നതാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നത്.

അമോര്‍ ഗണത്തില്‍പ്പെടുന്ന ഇവയ്ക്ക് ഭൂമിയുടെ ഓര്‍ബിറ്റിനുള്ളിലേക്ക് കടക്കാന്‍ ക‍ഴിയില്ല. എന്നാല്‍ മാ‍ഴ്സ് ഗ്രഹത്തിന്‍റെ ഓര്‍ബിറ്റിനെ ഇവ താണ്ടാറുണ്ട്.

അതേസമയം, 2023എച്ച്.വി, 2018 വി.എസ് 6 എന്നിങ്ങനെ ഒരു വീടിന്‍റെ വലുപ്പമുള്ള രണ്ട് ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് അരികിലേക്കെത്തുമെന്ന് നാസ മുന്നറിയിപ്പ് നല്‍കി. ‘2023എച്ച്.വി’ 1.38 മില്ല്യണ്‍ കിലോമീറ്റര്‍ മാത്രം അകലെ വരുമെന്നും ‘2018 വി.എസ്.6’  രണ്ട് മില്ല്യണ്‍ കിലോമീറ്റര്‍ അകലെ എത്തുമെന്നുമാണ് നാസയുടെ കണ്ടെത്തല്‍. 150 മീറ്റര്‍ വലുപ്പത്തിലുള്ള ഇത്രയും അടുത്തെത്തുന്ന ഛിന്നഗ്രഹങ്ങള്‍ ഭൂമിക്ക് അപകടമാണെന്നും   നാസ വ്യക്തമാക്കി.

മെറ്റലുകളും മിനറലുകളും കൊണ്ട് കൃത്യമായ ആകൃതിയില്ലാതെ  ഉണ്ടാകുന്നവയാണ് കനം കുറഞ്ഞ ഛിന്നഗ്രഹംങ്ങള്‍. ഇവയില്‍ ചിലതിന് നമ്മുടെ പ്രപഞ്ചത്തോളം പ്രായമുണ്ടാകും. പ്രപഞ്ചത്തിലെ വ്യത്യസ്തങ്ങളായ പാതകളിലൂടെ ഇവ സഞ്ചരിച്ചുകൊണ്ടേയിരിക്കും. ചിലപ്പോള്‍ ഇവ ഗ്രഹങ്ങളുടെ അടുത്തേക്ക് എത്തി ഭീഷണി സൃഷ്ടിക്കുകയും അവയില്‍ ഇടിച്ച് ഉപരിതലത്തില്‍ വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News