
അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ് പഴുപ്പ് പുറത്തേക്ക് വന്നിരുന്ന ആനയെ മയക്കുവെടിവയ്ക്കാനുള്ള ലക്ഷ്യം പാളി. ഇതോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു.അതേസമയം രാത്രിയിലും ആനക്കായി നിരീക്ഷണം തുടരും.ആനയെ കണ്ടെത്തിയാൽ നാളെ മയക്കു വെടിവയ്ക്കും.തുരുത്തിൽ നിന്നിരുന്ന ആന പടക്കം പൊട്ടിച്ചതോടെ പരിഭ്രാന്തപ്പെട്ട് ഓടിയിരുന്നു. ആനയെ കണ്ടെത്താൻ രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിത്.
അതിരപ്പിള്ളി വെറ്റിലപ്പാറ 14 ൽ നിന്നിരുന്ന ആനയെ പടക്കം പൊട്ടിച്ച് അടുത്തുള്ള റബ്ബർ തോട്ടത്തിലെത്തിലെത്തിച്ച് മയക്കുവെടി വെക്കാനായിരുന്നു ദൌത്യസംഘത്തിന്റെ പദ്ധതി. എന്നാൽ, പടക്കം പൊട്ടിച്ചതോടെ പരിഭ്രാന്തപ്പെട്ട് ഓടിയ കാട്ടാന വനത്തിൽ കയറുകയായിരുന്നു. അതോടെ ആദ്യ ശ്രമം പാളി. വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് മയക്കുവെടി വയ്ക്കാൻ എത്തിയിരുന്നത്.
ആന ഉൾവനത്തിലേക്ക് കയറിയെന്നും നാല് മണിവരെ ശ്രമം തുടരുമെന്നും വാഴച്ചാൽ ഡി.എഫ്.ഒ ആർ. ലക്ഷ്മി അറിയിച്ചു. നിലവിൽ ആന നിരീക്ഷണ വലയത്തിലില്ല. ഉൾക്കാട്ടിൽ വെച്ച് മയക്കുവെടി വയ്ക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.ദിവസങ്ങൾക്ക് മുമ്പാണ് മസ്തകത്തിൽ മുറിവേറ്റ് പഴുപ്പ് പുറത്തേക്ക് വരുന്ന നിലയിൽ ആനയെ കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

