ഞൊടിയിടയിൽ ഞണ്ട് വൃത്തിയാക്കാം; എളുപ്പവഴി ഇങ്ങനെ…

ഞണ്ട് വിഭവങ്ങൾക്ക് ആരാധകർ ഏറെയാണ്. ഞണ്ട് റോസ്റ്റ് ഇഷ്ടമാണെങ്കിലും മിക്കവർക്കും ശരിയായി കഴിക്കാൻ അറിയില്ല എന്നതാണ് വാസ്തവം. ഞണ്ടിന്റെ തോട് പൊട്ടിച്ചാണ് ഉള്ളിലെ മാംസം കഴിക്കേണ്ടത്. അതേ പോലെ സ്വാദേറിയതാണ് ഇതിന്റെ കാലുകളും. ഞണ്ട് കഴിക്കാൻ ഇഷ്ടമാണെങ്കിലും ഇത് കഴുകി വൃത്തിയാക്കാനും പലർക്കും പ്രയാസമാണ്.

also read: ‘മോദി സര്‍ക്കാരിന്‍റെ കീ‍ഴില്‍ നടക്കുന്നത് കറതീര്‍ന്ന തിന്മ’; സ്ഥിതി അപകടകരമെന്ന് ആര്‍ രാജഗോപാല്‍

എന്നാൽ ഇനി ഞണ്ട് വൃത്തിയാക്കുന്ന കാര്യത്തിൽ വിഷമിക്കേണ്ട. വൃത്തിയാക്കാൻ എളുപ്പവഴിയുണ്ട്. എങ്ങനെയെന്നു നോക്കാം:

ആദ്യം ഞണ്ടിന്റെ വശങ്ങളിലുള്ള കാലുകളും കൈകളും ഒടിച്ചെടുക്കുക. കൂടുതലും മാംസമുള്ളത് അവയുടെ കാലുകളിലാണ്. എന്നാൽ കട്ടിയില്ലാത്ത കൈകൾ ഒടിച്ച് കളയാം. ശേഷം ഞണ്ടിന്റെ നടുഭാഗവും കാലുകളും മൺതരികൾ ഉള്ളതിനാൽ നന്നായി കഴുകണം. ശേഷം ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ ഞണ്ട് ഇട്ടുകൊടുത്തിന് ശേഷം ഇത്തിരി വെള്ളവും ചേർത്ത് ഗ്യാസിൽ വയ്ക്കുക. ചൂടാകുമ്പോൾ ഞണ്ടിന്റെ നിറം മാറുന്നത് കാണാം. 5 മിനിറ്റ് വച്ച് ചൂടാറിയതിനു ശേഷം ഞണ്ടിന്റെ നടുഭാഗത്തെ തോട് കളയണം. കത്തികൊണ്ട് ഞണ്ടിന്റെ മറുവശത്ത് മുകളിലായുള്ള ഭാഗത്തുകൂടി കുത്തി തോട് ഇളക്കി മാറ്റാം. ഇപ്രകാരം വളരെ പെട്ടെന്നു തന്നെ വൃത്തിയാക്കാവുന്നതാണ്. ആദ്യമേ വേവിച്ചതിനാൽ വീണ്ടും കഴുകണമെന്നില്ല. ശേഷം ഷാപ്പിന്റെ അതേ രുചിയിൽ തന്നെ രുചികരമായ റോസ്റ്റും തയാറാക്കാം.

also read: കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് പ്രത്യേക സഹായം അനുവദിച്ചതായുള്ള പ്രചാരണങ്ങള്‍ തെറ്റ്: മന്ത്രി കെ എന്‍ ബാലഗോപാല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News