
സ്വതന്ത്ര പലസ്തീന്‍ എന്ന വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമായാല്‍ ഇസ്രയേലിനെ നശിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നെതന്യാഹു. പലസ്തീനുമായി സമാധാനം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, പരമാധികാരം ഇസ്രയേലിന്റെ കൈയിലായിരിക്കണം. സ്വതന്ത്ര്യവും പരമാധികാരവുമുള്ള പലസ്തീന്‍ രാഷ്ട്രം ഇസ്രയേലിനെ പൂര്‍ണമായി നശിപ്പിക്കുമെന്നതിനുള്ള തെളിവാണ് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണം എന്നും നെതന്യാഹു പറഞ്ഞു.
Also read- കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു
അതേസമയം ഇസ്രയേല്‍–പലസ്തീന്‍ വിഷയം പരിഹരിക്കാന്‍ ദ്വിരാഷ്ട്ര സ്ഥാപനം സാധ്യമാകുമോ എന്ന ചോദ്യത്തിന് ‘തനിക്ക് അറിയില്ല’ എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മറുപടി. പലസ്തീന്‍കാര്‍ക്ക് സ്വയംഭരണത്തിനുള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കണം, എന്നാല്‍, ഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള അധികാരങ്ങള്‍ ഉണ്ടാകരുതെന്ന് ചോദ്യത്തിന് മറുപടിയായി നെതന്യാഹു പറഞ്ഞു. മൊത്തത്തിലുള്ള സുരക്ഷ പോലെ ഒരു പരമാധികാരം എപ്പോഴും നമ്മുടെ കൈകളിലായിരിക്കുമെന്ന് നെതന്യാഹു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പലസ്തീന്‍
ജനതയ്ക്ക് മികച്ച ജീവിതം ഒരുക്കാനുള്ള ചര്‍ച്ചകള്‍ മറ്റ് രാഷ്ട്രങ്ങളുമായി നടത്തുകയാണെന്നും നെതന്യാഹു പറഞ്ഞു.24 മണിക്കൂറുനിടെ ഗസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 49 പേരാണ് കൊല്ലപ്പെട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

