ബിഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണു

ബിഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്ന് വീണു. ഭാഗല്‍പൂരില്‍ ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഭഗല്‍പൂരില്‍ ഗംഗാനദിക്ക് കുറുകെ പണിയുന്ന അഗുവാനി – സുല്‍ത്താന്‍ഗഞ്ച് നാലുവരി പാതയുള്ള പാലമാണ് തകര്‍ന്നു വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം.1700 കോടി രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുകയായിരുന്ന പാലമാണ് തകര്‍ന്ന് വീണത്. ഇത് രണ്ടാം തവണയാണ് പാലം തകര്‍ന്ന് വീഴുന്നത്.

Also Read: മണിപ്പൂരിലെ ആക്രമണം: അന്വേഷിക്കാൻ മൂന്ന് അംഗ പാനലിനെ നിയോഗിച്ച് കേന്ദ്രം

https://www.kairalinewsonline.com/manipur-attack-center-appoints-three-member-panel-to-prob

2014 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. 1700 കോടി രൂപ വിനിയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്. 2എട്ട് വര്‍ഷമായിട്ടും ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. സുല്‍ത്താന്‍ഘഞ്ച്, ഖദാരിയ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. പാലം തകരുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here