
മനുഷ്യ നിർമിത ഉപഗ്രഹങ്ങളെ അടിസ്ഥാനമാക്കി സേവനങ്ങൾ നൽകാൻ സ്വകാര്യകമ്പനികൾ തയ്യാറെടുക്കുന്നു. അനന്ത് ടെക്‌നോളജീസ് എന്ന ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് രംഗത്തെത്തിയിരിക്കുന്നത്. തദ്ദേശീയമായി ഉപഗ്രഹം നിർമിച്ച് ബ്രോഡ്ബാൻഡ് സേവനങ്ങളടക്കം നൽകാനാണ് തയ്യാറെടുക്കുന്നത്.
ഇന്ത്യൻ നാഷണൽ സ്‌പെയ്സ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ-സ്‌പെയ്സ്) എന്നത് ഐഎസ്ആർഒയ്ക്കും സ്വകാര്യ ബഹിരാകാശ മേഖലയ്ക്കും ഇടയിൽ ഒരു ഏകജാലകമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ്. ഇത് അനന്ത് ടെക്‌നോളജീസീന് 2028 മുതൽ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കാൻ അനുമതി നൽകിയിട്ടുണ്ട്.
Also Read: ചൊവ്വയിൽ നിന്ന് ഭൂമിയിൽ പതിച്ച ഉൽക്കാശില: 34 കോടിയിലധികം മൂല്യമുള്ള ശില ആര് സ്വന്തമാക്കും?

സ്റ്റാർലിങ്ക്, യൂടെൽസാറ്റ്, വൺ വെബ്, ആമസോണിന്റെ കുയ്പർ മുതലായ അന്താരാഷ്ട്ര കമ്പനികളുമായാണ് അനന്ത് ടെക്ക് ഈ മേഖലിയിൽ മത്സരിക്കുന്നത്. പദ്ധതിക്കായി നാലുടൺ ഭാരംവരുന്ന ഭൂസ്ഥിര ഉപഗ്രഹം നിർമിക്കാനാണ് പദ്ധതിയിടുന്നത്. ഒറ്റ ഉപഗ്രഹംകൊണ്ട് ഇന്ത്യയിൽ മുഴുവനായി സേവനമെത്തിക്കാൻ ഇതിലൂടെ സാധിക്കും.
Also Read: ശുഭാംശു ശുക്ലയും സംഘവും ജൂലൈ 10ന് തിരികെ ഭൂമിയിലേക്ക്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here