സ്ലീപ്പർ വെട്ടി ജനറൽ കോച്ച് കൂടുതലിടും; മാറ്റം അനന്തപുരി, കൊല്ലം എക്സ്‌പ്രസുകളിൽ

ananthapuri-kollam-express

കൊല്ലത്തു നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് എക്‌സ്പ്രസ് ട്രെയിനുകളിൽ കോച്ച് മാറ്റം. സ്ലീപ്പർ വെട്ടി ജനറൽ കോച്ച് അധികമായി ഇട്ടതാണ് മാറ്റം. ചെന്നൈ എഗ്മോര്‍- കൊല്ലം അനന്തപുരി എക്‌സ്പ്രസിലും (20635/ 20636) ചെന്നൈ എഗ്മോര്‍- കൊല്ലം എക്‌സ്പ്രസിലും (16101/ 16102) ഓരോ സ്ലീപ്പര്‍ കോച്ച് കുറച്ച് ഓരോ ജനറല്‍ കോച്ച് അധികമായി ഘടിപ്പിക്കും. ജൂലൈ ആദ്യ വാരം നിലവില്‍ വരും.


ഈ മാറ്റത്തിന് ശേഷം അനന്തപുരി എക്‌സ്പ്രസില്‍ ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചും രണ്ട് എ സി ടു ടയര്‍ കോച്ചും മൂന്ന് ത്രീ ടയര്‍ കോച്ചും 11 സ്ലീപ്പര്‍ കോച്ചുകളും നാല് സെക്കന്‍ഡ് ക്ലാസ് കോച്ചുകളും രണ്ട് ജനറല്‍/ ഭിന്നശേഷി കോച്ചുമാണ് ഉണ്ടാകുക.

Read Also: ചെന്നൈ- നാഗര്‍കോവില്‍ വന്ദേഭാരതില്‍ കൂടുതല്‍ കോച്ചുകള്‍; മലയാളികള്‍ക്കടക്കം ഉപകാരപ്പെടും

ചെന്നൈ എഗ്മോര്‍- കൊല്ലം എക്‌സ്പ്രസില്‍ ഒരു എ സി ടു ടയര്‍, രണ്ട് എ സി ത്രീ ടയര്‍ കോച്ചും ഒന്‍പത് സ്ലീപ്പര്‍ കോച്ചുകളും മൂന്ന് സെക്കന്‍ഡ് ക്ലാസ് കോച്ചുകളും രണ്ട് ജനറല്‍/ ഭിന്നശേഷി കോച്ചുകളുമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News