
നിലമ്പൂര്‍ മണിമൂളിയിലെ ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ത്ഥി അനന്തുവിന്റെ വേര്‍പാടിന്റെ നടുക്കത്തിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും. അനന്തുവിന്റെ ചേതനയറ്റ ശരീരം സ്‌കൂള്‍ അങ്കണത്തിലേക്ക് എത്തിയപ്പോള്‍ പലരും വിങ്ങിപ്പൊട്ടി.
പഠനത്തിലും കായിക ഇനങ്ങളിലും കലാരംഗത്തും മിടുക്കനായ വിദ്യാര്‍ഥി, കളി ചിരിയുമായി സ്‌കൂള്‍ വിട്ട് ഇറങ്ങിയ അനന്തു അവധി കഴിഞ്ഞ് സ്‌കൂള്‍ അങ്കണത്തില്‍ തിരിച്ചെത്തിയത് ചേതനയറ്റ ശരീരമായി. കണ്ടുനിന്ന സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വിതുമ്പല്‍ അടക്കാനായില്ല.
ALSO READ: കോൺഗ്രസുകാർ ഹൃദയമില്ലാത്തവർ; മരണത്തെപ്പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നുവെന്ന് എ വിജയരാഘവൻ
തന്റെ ക്ലാസ് റൂമിലേക്ക് ഇനി അനന്തു മടങ്ങി വരില്ല, ഒരേ ബെഞ്ചിലിരുന്ന പഠിച്ച കൂട്ടുകാര്‍ക്ക് അത് മനസുകൊണ്ട് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. പരസ്പരം ആശ്വസിപ്പിക്കാന്‍ പോലും കഴിയാത്ത സങ്കടത്തോടെ അതേ ക്ലാസ് റൂമില്‍ അവര്‍ ഇരുന്നു.
അനന്തുവിന്റെ ചേതനയറ്റ ശരീരവും വഹിച്ചുകൊണ്ട് ആംബുലന്‍സ് സ്‌കൂള്‍ അങ്കണത്തില്‍ നിന്ന് പുറത്തേക്കിറങ്ങി. വിതുമ്പി കൂട്ടുകാരും അധ്യാപകരും. ഇനി ആ വിദ്യാലയ മുറ്റത്തും ഇടനാഴികളിലും അനന്തുവിന്റെ ഓര്‍മകള്‍ മാത്രം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

