
നിലമ്പൂരില്‍ വൈദ്യുതി കെണിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച അനന്ദുവിന് നാടിന്റെ അന്ത്യാഞ്ജലി. സംസ്കാരം വഴിക്കടവ് പൊതുശ്‌മശാനത്തിൽ പൂര്‍ത്തിയായി. അനന്ദുവിന്റെ മരണകാരണം വൈദ്യുത ആഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. വയറിന്റെ ഭാഗത്തായി പൊള്ളലേറ്റ നിലയിൽ മൂന്ന് മുറിവുകളുമുണ്ട്. അതേസമയം മുഖ്യപ്രതി കോണ്‍ഗ്രസ് പ്രവർത്തകനായ വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
അതേസമയം അനന്തുവിന്റെ മരണത്തിന് പിന്നാലെ നടക്കുന്ന സംഭവങ്ങൾ സൃഷ്ടിക്കപ്പെട്ടതാണോ എന്ന് സംശയിക്കുന്നുവെന്ന് സിപിഎ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ആണ്. പന്നികളെ പിടികൂടാൻ ഇതുവരെ ഇവിടെ ഒരു നടപടി ഉണ്ടായിട്ടില്ല. പഞ്ചായത്ത് മെമ്പറിന്റെ വാർഡിലാണ് ഈ സംഭവം നടന്നത്. അദ്ദേഹം സ്ഥാനാർഥിയുടെ അടുത്ത ആളുമാണ്.
സംഭവം നടന്നയുടനെ പ്രക്ഷോഭങ്ങൾ ആരംഭിച്ചതിനു പിന്നിലെ ഗൂഢാലോചന എന്താണെന്നും അദ്ദേഹം ചോദിച്ചു. ആ ഗൂഢാലോചനയാണ് അന്വേഷിക്കേണ്ടത്. പ്രതിയുടെ ഫോൺ കോളുകൾ പരിശോധിച്ചാൽ സംഭവങ്ങൾ മനസിലാകും. എന്തും ചെയ്യാൻ മടിയില്ലാത്ത സീറ്റാണ് യുഡിഎഫ്. വരും ദിവസങ്ങളിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് എന്തും പ്രതീക്ഷിക്കാം.
ഇതിനു മുൻപും ഇത്തരത്തിൽ സംഭവം ഉണ്ടായിട്ടുണ്ട്. ആൻ മരിച്ചത് കോൺഗ്രസുകാരനാണ്. എന്നാൽ അതിൽ ഒരു പ്രതിഷേധവും നടന്നില്ല. ഇപ്പോൾ നടക്കുന്നത് രാഷ്ത്രീയ ഗൂഢാലോചയാണ്. ഇതിൽ സമഗ്രമായ അന്വേഷണം വേണം എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here