കറുത്ത സാരിയിൽ സുന്ദരിയായി അനശ്വര; വൈറലായി അമ്മയുടെ കമന്റ്

സാമൂഹ്യമാധ്യമങ്ങളിൽ വ്യത്യസ്തവും മനോഹരവുമായ ചിത്രങ്ങളിലൂടെ ആരാധകവൃന്ദങ്ങളുടെ മനം കവർന്ന നടിയാണ് അനശ്വര രാജൻ. കറുത്ത സാരിയിൽ സുന്ദരിയായി അനശ്വരയുടെ പുതിയ പോസ്റ്റിനും ഗംഭീര റീച്ച് ആണ്. ‘‘ദിവസവും സാരിയുടുക്കാനുള്ള സഹജമായ സ്ത്രീ വാസന’’ എന്ന തലക്കെട്ടോടുകൂടി അനശ്വര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രത്തിന് താഴെ അമ്മ ഉഷ രാജൻ ചെയ്ത കമന്റ് ഇപ്പോൾ പോസ്റ്റിനൊപ്പം തന്നെ വൈറലായിരിക്കുകയാണ്.

ALSO READ: പൃഥ്വിരാജ് ചിത്രത്തിന്‍റെ സെറ്റ് നിര്‍മ്മിക്കാന്‍ പാടം നികത്തിയെന്ന് പരാതി; സ്റ്റോപ് മെമോ

‘‘ഇതെപ്പോഴാ പൊക്കിയത്. ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വയ്ക്കാന്‍ പറ്റാണ്ടായി” എന്നായിരുന്നു അമ്മയുടെ കമന്റ്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരെ കൈയിലെടുത്ത അനശ്വര രാജൻ ഇപ്പോൾ തമിഴ് ഹിന്ദി ചിത്രങ്ങളിലും ശ്രദ്ധേയമായിരിക്കുകയാണ്. യാരിയാൻ 2 എന്ന ഹിന്ദി ചിത്രമാണ് അനശ്വരയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം.

ALSO READ: ക്രിക്കറ്റ് കളിയില്‍ വലിയ ധാരണയില്ല, ഷമിയുടെ പ്രകടനത്തെ കുറിച്ചറിയില്ല; പരിഹാസവുമായി മുന്‍ഭാര്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News